എ.എം.എൽ.പി.സ്കൂൾ ചിലവിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മങ്ങാട്ടിയിൽ ബീരാൻ ഉപ്പാപ്പാന്റെ (മുഹമ്മദ് ഹാജിയുടെ ഉമ്മാന്റെ ഉപ്പ) ഉടമസ്ഥതയിലായിരുന്നു സ്കൂൾ നിൽക്കുന്ന സ്ഥലം. നന്ദനിൽ മുഹമ്മദ് ഹാജി സ്ഥലം വിലയ്ക്കുവാങ്ങി. കുറച്ചുകാലം ജോലി ചെയ്തിരുന്ന പുതുക്കലേങ്ങൽ മൊയ്തീൻ കുട്ടി മുസ്ല്യാർ, മയമുട്ടി മാസ്റ്റർ എന്നിവർ വിദ്യാലയം നടത്തിവന്നു. മൊയ്തീൻ മുസ്ലിയാർക്ക് ഓത്തുപള്ളി നട ത്താൻ മങ്ങാട്ടിയിൽ വക സ്ഥലം വിട്ടുകൊടുത്തതായിരുന്നു.

അന്ന് മദ്രസ്സയിൽ കുട്ടികൾ “മുസ്ഹഫ്' പോലും ഉപ യോഗിക്കുന്ന പതിവ് ഇല്ലായിരുന്നു. കൈവിരൽകൊണ്ട് മണലിൽ എഴുതി പഠിപ്പിക്കുകയായിരുന്നു. പിന്നീട് “ചേടി തേച്ച്' (ചകിടി) മൂച്ചിപ്പലകയിൽ കറുത്തമഷികൊണ്ട് എഴുതി പഠിപ്പിച്ചു തുടങ്ങി. കീറിപ്പറിഞ്ഞ മുസഹഫ് അയമുട്ടി മൊല്ലാക്ക കഷ്ണംവെട്ടി ഒട്ടിച്ച് ഉപയോഗിക്കും. അതിൽ നോക്കി പലകയിൽ കുട്ടികൾക്ക് എഴുതിക്കൊടുക്കും. അയ മുട്ടി മൊല്ലാക്ക, മുയ്തീൻകുട്ടി മുസ്ല്യാർ പുതുക്കലേങ്ങൽ എന്നിവരാണ് ഓത്ത് (ഖുർആൻ പാരായണം) പഠിപ്പിച്ചിരുന്നത്. പിന്നീട് മയമുട്ടി മാസ്റ്റർ മലയാള അക്ഷരങ്ങളും അറബിമലയാളവും പഠിപ്പിച്ചു വന്നു. ഒരു പൈസ, രണ്ടു പൈസ, മുക്കാൽ, അണ എന്നിങ്ങനെ “വ്യാഴാഴ്ചക്കാശാ”യി (വ്യാഴാഴ്ചതോറും) കുട്ടികൾ കൊണ്ടുവരുന്ന പൈസയായിരുന്നു ശമ്പളം. അതും കിട്ടാതായപ്പോൾ ചില അദ്ധ്യാപകർ കാർഷിക ജോലികൾക്കും മറ്റുമായി പിരിഞ്ഞുപോയി. മുഹമ്മദ് ഹാജി അദേഹത്തിന്റെ സ്വന്തം കഠിനശ്രമത്തി ലൂടെ 1916ൽ അന്നത്തെ മദാസ് ഗവണ്മെന്റിൽ നിന്നും ഓത്തുപള്ളി സ്കൂൾ ആക്കി അംഗീകാരം വാങ്ങിച്ചു. സ്വാതന്ത്രത്തിനു ശേഷം കുറെ കഴിഞ്ഞു; അതിൽ ഒരു കെട്ടിടത്തിൽ മദ്രസയും തുടങ്ങി. അലവിക്കുട്ടി, മയമുട്ടി നാലുകണ്ടത്തിൽ, പി.ടി കമ്മുകുട്ടി എന്നിവർ അധ്യാ പകരായിരുന്നു. അന്ന് അഞ്ചാം ക്ലാസ് വരെയായിരുന്നു സ്കൂൾ. ബേസിക് എലിമെന്ററി സ്കൂൾ എന്ന നിലയിൽ ഒരു ഓലപ്പുരയിലാണ് ആദ്യ കാലങ്ങളിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്.അഞ്ചു ക്ലാസ് മുറികളായിരുന്നു അന്നുണ്ടായിരുന്നത് .ഇന്നത്തെ പോലെ അന്ന് സ്കൂളിൽ ചേർക്കാൻ പ്രായപരിധി ഉണ്ടായിരുന്നില്ല . ബ്രിട്ടീഷ് ഭരണകാലത്തു വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു പരിസര പ്രദേശങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് വഴിതെളിക്കുകയുണ്ടായി നന്ദനിൽ സെയ്താലിക്കുട്ടി ഹാജിയുടെ മകൻ എൻ മുഹമ്മദ് ഹാജിയായിരുന്നു തുടക്കത്തിൽ സ്കൂൾ മാനേജരും പ്രധാനാധ്യാപകനും .ഈ കാലയളവിൽ സ്കൂളിന്റെ ഘടനയിൽ ഒരു പാട് മാറ്റങ്ങൾ സംഭവിച്ചു .ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചതോടെ കേരള ഗവണ്മെന്റിന്റെ കീഴിലായി.പിന്നീട് എയ്ഡഡ് മാപ്പിള ലോർ പ്രൈമറി സ്കൂളായി മാറി .തുടക്കത്തിൽ അഞ്ചാം തരാം വരെ ഉണ്ടായിരുന്നു

സമ്പന്നമായ പൂർവ വിദ്യാർത്ഥികളുടെ വലിയ നിരതന്നെയുണ്ട് ഈ വിദ്യാലയത്തിന്.ഐ.ആർ.എസ്, യൂണിവേഴ്സിറ്റികളിൽ ഡിപ്പാർട്ട്മെന്റ് ഹെഡ്, റിസർവ് ബാങ്ക്, വിവിധ സർക്കാർ ജോലിക്കാർ, എഴുത്തുകാർ, ജനപ്രതിനിധികൾ തുടങ്ങിയ ഈ അഭിമാന ലിസ്റ്റ് നീളുകയാണ്.