ഗണിത ക്ലബ്ബ്

maths club activities
mathsclub activities

ഗണിത ക്ലബ്ബിൻ്റെ  പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തുടങ്ങി. ഗണിതത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നൽകിവരുന്നു. ഗണിത ശാസ്ത്രജ്ഞന്മാരെയും ഗണിത പ്രതിഭകളെയും പരിചയപ്പെടുത്തിക്കെണ്ടുള്ള ഒരു വീഡിയോ കുട്ടികൾ തയ്യാറാക്കി.ശാസ്ത്രരംഗവുമായി ബന്ധപ്പെട്ട് തരുൺ ചെറിയാൻ ജേക്കബ്  എന്ന കുട്ടിക്ക് ഗണിത ആശയ അവതരണത്തിന് ഒന്നാം സ്ഥാനം (ഉപജില്ലയിൽ) ലഭിക്കുകയുണ്ടായി. കുട്ടികളുടെ വിവിധങ്ങളായ ഗണിത പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഗണിതമാഗസിൻ തയ്യാറായി വരുന്നു. 'വീടൊരു വിദ്യാലയം' എന്ന പ്രവർത്തനവുമായി ബന്ധപ്പെട്ട് കുട്ടികൾ വീടുകളിൽ ഗണിത ലാബ് സജ്ജീകരിച്ചു.ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വീഡിയോ  രൂപത്തിൽ ആക്കുകയും ചെയ്തു .