ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്/ഹിന്ദി ക്ലബ്
ഹിന്ദി ക്ലബ് - ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കുന്നതിനും , ഹിന്ദി ഭാഷയോട് കുട്ടികൾക്ക് താൽപ്പര്യം ജനിപ്പികുന്നതിനും ഹിന്ദി പഠനം ലളിതം ആകുന്നതിനും വേണ്ടി ക്ലബ് പ്രവർത്തനത്തിലുടെ പഠനപ്രവർത്തനങ്ങൾ നൽകുന്നു. അതിൽ പ്രാധാന്യം അർഹിക്കുന്നതാണ് സുരീലി ഹിന്ദി.കവിത,കഥ,നാടകം,എന്നിവയുടെ വീഡിയോകൾ ക്ലാസ്സ് തല ഗ്രൂപ്പലേക്ക് ഷെയർ ചെയ്യുന്നു. ഈ കൊടുക്കുന്ന വീഡിയോകൾ കണ്ട് കുട്ടകൾക്ക് ഇഷ്ടമുള്ളരീതിയിൽ പോസ്റ്ററുകൾ,കുറിപ്പുകൾ ,സംഭാഷണം, ചിത്രരചന ,കത്തുകൾ , ഡയറികൾ ,വയനാകാർഡ്, കവിതാലാപനം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. കൂടാതെ പഠഭാഗത്തുനിന്നുള്ള വർക്ക് ഷീറ്റുകൾ , മറ്റ്പ്രവർത്തണങ്ങളും അധ്യാപകൻ ചർച്ചചെയ്ത ശേഷം വാട്ട്സ്ആപ്പിലൂടെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പാഠഭാഗത്തുനിന്നുള്ള ഹിന്ദി വാക്കുകളുടെ അർത്ഥവും പാഠഭഗവുംകൂടി വായിച്ച് ഓഡിയോ വഴി മറ്റുകുട്ടികൾക്ക് ഷെയർചെയ്യുന്നു. പരിസ്ഥിതി ദിനം , വായനാദിനം ,ഹിന്ദി ദിനം ,ഗാന്ധിജയന്തി ,സ്വതന്ത്രദിനം , റിപ്പബ്ലിക് ദിനം , എന്നീ പ്രതേകദിനാചരണങ്ങളെ കുറിച്ചു മനസ്സിലാക്കുകയും പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്തുവരുന്നു.