എങ്ങു പോയി എങ്ങു പോയി നല്ലകാലം
ചാഞ്ചാടിയാടും മരങ്ങളും പിന്നെ ചെമ്പട്ടടർത്തും ത്രിസന്ധ്യകളും
കാറ്റിനോടൊന്നു ഞാൻ ചൊല്ലി എന്റെ മരതക കാറ്റാടി എങ്ങുപോയി??
പച്ചപ്പനന്തകതിരുണ്ണുവാനൊ- ന്നെത്തുന്ന വയലേല എങ്ങുപോയി??
കളകളം ഒഴുകുന്നൊരരുവി തൻ കുളിരുന്ന് എങ്ങു പോയി എങ്ങു പോയി എങ്ങുപോയി??
പച്ചവിരിച്ച കുന്നിൻ പുറങ്ങളും മുളപൊട്ടി നിൽക്കും പുൽത്തകിടികളും
പ്രകൃതിയാം മരതക കണ്ണിയിൽ നാം സമമെന്ന രണ്ടക്ഷരമാം
പൂവില്ല പുല്ലില്ല പുഴകളില്ല എവിടൊന്നു നോക്കിയാലും മനുഷ്യർമാത്രം
വികസനം വികസനം എന്നു കേൾക്കും എല്ലാത്തിനെയും കൊന്നൊടുക്കി