ജി.എൽ.പി.എസ്. ചെമ്മനാട് ഈസ്റ്റ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11406 1.jpeg

ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ പരവനടുക്കം എന്ന ഗ്രാമത്തിലാണ് വിദ്യാലയം. ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ പരവനടുക്കത്ത് സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് എൽ പി സ്കൂൾ ചെമ്മനാട് ഈസ്റ്റ് എന്ന പേരിൽ 1917ൽ ആരംഭിച്ചു. പരവനടുക്കത്തിന്റെ തൊട്ടടുത്തുള്ള കൈന്താർ ലോഡ്ജിന്റെ പിൻവശം ചെറിയ ഒരു പീടികയിലായിരുന്നു . ഏതാനും മാസങ്ങൾ മാത്രമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. അവിടെ നിന്ന് ചെമ്മനാട് മാവില തറവാടിന്റെ പത്തായപ്പുരയിലേക്ക് മാറ്റി. രണ്ടു വർഷത്തോളം അവിടെ പ്രവർത്തിച്ചു. ഇതിന്റെ പിന്നിൽ അക്കാലത്ത് ജീവിച്ചിരുന്ന മാവില കൃഷ്ണൻ നമ്പ്യാരുടെ സേവനം ഓർമ്മയിൽ സൂക്ഷിക്കേണ്ടതാണ്. ആദ്യത്തെ ഏക അധ്യാപകൻ പുതുച്ചേരി മുത്തു മാഷായിരുന്നു. 1921 - 1922 കാലഘട്ടത്തിൽ ആയിരിക്കാം സ്കൂൾ പരവനടുക്കത്തേക്ക് മാറ്റിയത്. കൃത്യമായി ആർക്കും ഓർമയില്ല. 1931 ൽ കോടോത്ത് നാരായണൻ നായർ ഈ സ്കൂളിൽ 1-ാം ക്ലാസിൽ പഠിച്ചുവെന്ന് ഓർക്കുന്നു. 1948-ൽ മാവില നാരയണൻ നമ്പ്യാർ സ്കൂൾ നല്ല ബലത്താൽ പുതുക്കി നിർമ്മിച്ചു. ആദ്യ കാലഘട്ടത്തിൽ തന്നെ ജന നന്മക്കായി സാമൂഹികമായി ചിന്തിക്കാനും പ്രവർത്തിക്കാനും പരവനടുക്കത്ത് നല്ലൊരു വിദ്യാഭ്യാസ സ്ഥാപനത്തിന് അടിത്തറ പാകാനും യത്നിച്ച എല്ലാ വ്യക്തികളുടേയും ധന്യസ്മൃതികൾക്ക് മുമ്പിൽ നമസ്കരിക്കുന്നു.

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ