വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ ആരോഗ്യം ശുചിത്വം
ആരോഗ്യം ശുചിത്വം
ഇന്ന് എല്ലായിടത്തും എല്ലാവരും ചർച്ച ചെയ്യുന്ന വാക്കാണ് ശുചിത്വം. ഹൈജിൻ എന്ന ഗ്രീക്ക് പദത്തിനും സാന്നിട്ടേഷൻ എന്നുംആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിപക്ഷിക്കുന്ന ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈ ജിയയുടെ പേരിൽ നിന്നാണ് ഹൈബിൻ എന്ന വാക്കുണ്ടായിട്ടുള്ളത് അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധിഎന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൻ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. അതായത് വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം മുതൻ രാഷ്ട്രീയ ശുചിത്വം വരെ അതേ പോലെ പരിസരം, വൃത്തി വെടിപ്പ്, ശുദ്ധി, മാലിന്യ സംസ്കരണം,കൊതുക് നിവാരണം എന്നിവയെല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്കും ശുചിത്വവുമായി ഉപയോഗിക്കപ്പെടുന്നു. വ്യക്തി ശുചിത്വം നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും.രാവിലെ ഉണർന്നാൻ ഉടൻ പല്ലു തേയ്ക്കണം. രാവിലെയും വൈകിട്ടും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി വരുത്തണം.മറ്റുള്ളവരുടെ വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക പ്രത്യേകിച്ച് സോപ്പ്, ചീപ്പ്, ഷേവിങ്ങ് സെറ്റ് ,നോർത്ത്, ബ്ലഡ് ഇവയെല്ലാം.വൃത്തിയുള്ള വസ്ത്രം ധരിക്കുക .വസ്ത്രങ്ങൾ കഴിവതും സൂര്യപ്രകാശത്തിൽ ഉണ്ടക്കുക. മലമൂത്ര വിസർജനം സാനിറ്ററി കക്കുന്നുകളിൽ മാത്രം നടത്തുക. മലവിസർജനത്തിനു ശേഷം കൈകൾ സോപ്പു ഉപയോഗിച്ചു കഴുകുക.വായ, മൂക്ക്, കണ്ണ് എന്നിവടങ്ങളിൽ കഴിവതും തൊടാതിരിക ഗൃഹ ശുചിത്വം വീടും പരിസരവും വൃത്തിയായ് സുക്ഷിക്കുക.വസ്ത്രങ്ങൾ വലിച്ചു വാരിയിടരുത്. ഉപയോഗശൂന്യമായ വസ്തുക്കൾ വീട്ടിനുള്ളിൽ സൂക്ഷിച്ചു വെയ്ക്കരുത്. പരിസര ശുചിത്വം വീടിന്റെ പരിസരം വൃത്തിയായി സുക്ഷിക്കുക.വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾപറമ്പിലേയ്ക്ക് വലിച്ചെറിയരുത്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം ,ഗൃഹ ശുചിത്വം ഇവ മൂന്നും നമ്മുടെ ജീവിതത്തിൽ തുല്യ പ്രാധാന്യം അർഹിക്കുന്നു. ഇപ്രകാരംശുചിത്വം പാലിക്കാൻ ഓരോ വ്യക്തിയും തയ്യാറായാൽ ശുചിത്വമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനും അങ്ങനെ |നമ്മെയും നമ്മുടെ രാജ്യത്തെയും പലവിധ രോഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നു നമുക്ക് രക്ഷിക്കാൻ കഴിയും. ഇങ്ങനെ പുതിയ സമൂഹത്തെ വാർത്തെടുക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം