എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം/ഗ്രന്ഥശാല
വായനാശീലം നശിച്ചുകൊണ്ടിരിക്കുന്ന ഈ ഡിജിറ്റൽ കാലഘട്ടത്തിൽ നമ്മുടെ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ തക്കവണ്ണം സജ്ജമായ വിശാലമായ ഒരു ഗ്രന്ഥശാല നമുക്കുണ്ട് .സാഹിത്യം ശാസ്ത്രം കല പൊതുവിജ്ഞാനം കായികം തുടങ്ങിയ എല്ലാ മേഖലകളുമായി ബന്ധപ്പെട്ട പ്രശസ്തമായ എല്ലാ പുസ്തകങ്ങളുടെയും ഒരു ശേഖരം തന്നെ നമുക്ക് സ്വന്തമായുണ്ട് .ഗ്രന്ഥശാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അധ്യാപികയായ ശ്രീമതി സജിത ആർ നായർ ആണ് .