ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/ലാഗ്വേജ് ക്ലബ്ബ്/

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം സർഗോത്സവം

ജി.യു.പി.എസ്. ചെമ്മനാട് വെസ്റ്റ് വിദ്യാരംഗം പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പുറത്തുകൊണ്ടുവരാൻ ഉതകുന്ന പ്രവർത്തനങ്ങൾ ക്ലാസ്സ്‌ മുറികളിൽ നടത്താറുണ്ട്. അതുപോലെ ദിനാചരണ പ്രവർത്തനങ്ങളിൽ രചന പ്രവർത്തനങ്ങൾ കൂടുതലായി ഉൾപെടുത്താറുണ്ട്. കോവിഡ് കാലത്ത് സംഘടിപ്പിച്ച സർഗോത്സവത്തിൽ ഉപജില്ലാ തലത്തിൽനിന്നും ജില്ലാതലത്തിലേക്ക് നമ്മുടെ കുട്ടികളുടെ 3 രചനകൾ തിരഞ്ഞെടുക്കപ്പെട്ടു. യു.പി. കഥാരചന- ആയിഷ റുബ, യു.പി. പുസ്തകാസ്വാദനം- അർജുൻ എ.കെ, എൽ.പി. കഥാരചന - റുഖിയ എസ്.എം. തുടങ്ങിയവർ ആയിരുന്നു വിജയികൾ. കൂടാതെ വായനാപരിപോഷണ പ്രവർത്തനങ്ങൾ കൂടുതലായി ആസൂത്രണം ചെയ്തുവരുന്നു.


മാതൃഭാഷാ ദിനം

ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ച് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂളിൽ ഫെബ്രുവരി 21ന് "മറക്കല്ലേ മലയാളം" ശിൽപശാല സംഘടിപ്പിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവും സാംസ്കാരിക പ്രവർത്തകനുമായ വി. ശ്രീനിവാസൻ ദിനാചരണത്തിന്റെ പ്രസക്തി ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ കഥകളായും കവിതകളിലൂടെയും നാടൻപാട്ടുകളിലൂടെയും ആവിഷ്കരിച്ചു.  മാതൃഭാഷാ വാരാചരണത്തിന്റെ ഭാഗമായി എൽ.പി, യു.പി. കുട്ടികൾക്ക് കവിതാരചന. കഥാരചന ഭാഷക്വിസ്, പ്രസംഗം, കാവ്യശിൽപം, നിമിഷ പ്രസംഗം, 'കുട്ടികൾക്കായ് രക്ഷിതാക്കളുടെ ഒരു പാട്ട്' തുടങ്ങിയ വിവിധ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചത്. ഫെബ്രുവരി 27ന് മാത്യഭാഷാ വാരാചരണം സമാപിച്ചു. കുട്ടികൾ സ്വയം മാത്യ ഭാഷയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

മാത്യഭാഷാ വാരാചരണത്തിന്റെ ഉത്ഘാടനം വാർഡ് മെമ്പർ ശ്രീ. അമീർ ബി. പാലോത്ത് നിർവഹിച്ചു. ഹെഡ്‍മിസ്ട്രസ്സ് എ.കെ രമ ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് പി.ടി. ബെന്നി മാസ്റ്റർ സ്വാഗതവും അധ്യാപികയായ പ്രസീന പ്രഭാകരൻ നന്ദിയും പറഞ്ഞു. പി.ടി.എ. പ്രസിഡണ്ട് താരിഖ് പി, എസ്.എം.സി. ചെയർമാൻ നാസർ കുരിക്കൾ, എം.പി.ടി.എ. പ്രസിഡണ്ട്. ശ്രീമതി ഉഷാകുമാരി സി. തുടങ്ങിയവർ ആശംസകളറിയിച്ചു. ദിനാചരണത്തിന്റെ ചാർജ് വഹിക്കുന്ന അധ്യാപകരായ പി.ടി. ബെന്നി, രസ്ന കെ, പ്രസീന പ്രഭാകരൻ, രമ്യ പി.വി, സി‍ഞ്ചു എം.വി. തുടങ്ങിയവർ പരിപാടികൾക്ക് നേത്യത്വം നൽകി.

ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് 3 മണി മുതൽ 4 മണി വരെ കഥാരചന, കവിതാരചന എന്നിവ നടത്തി. 'വെളിച്ചം' എന്നതായിരുന്നു കഥരചനയുടെ വിഷയം. 'അമ്മ മലയാളം' എന്ന വിഷയത്തിൽ കവിത രചനയും നടത്തി. 25 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

ഫെബ്രുവരി 23 ന് ഭാഷാക്വിസ് നടത്തി. 50 കുട്ടികൾ പങ്കെടുത്തു. കുട്ടികൾ വളരെ നന്നയി ക്വിസിൽ പങ്കെടുത്തു. രണ്ട് ഘട്ടങ്ങളായി പ്രാഥമിക മത്സരങ്ങൾ വഴിയാണ് കുട്ടികളെ തെരഞ്ഞെടുത്ത് ഫൈനൽ മത്സരം നടത്തിയത്.

ഫെബ്രുവരി 24 ന് നിമിഷ പ്രസംഗം നടത്തി. 22 കുട്ടികൾ പങ്കെടുത്തു. 'മാതൃഭാഷ മലയാളം' എന്നതായിരുന്നു വിഷയം. മാതൃഭാഷയുടെ പ്രാധാന്യം ഉൾക്കൊണ്ട് മറ്റ് ഭാഷകൾ ഉപയോഗിക്കാതെ തെറ്റില്ലാതെ ശുദ്ധമലയാളത്തിൽ സംസാരിക്കുക എന്നതായിരുന്നു മത്സരത്തിന്റെ അടിസ്ഥാനം.

മികച്ച രീതിയിൽ തന്നെ കുട്ടികൾ അവതരണം നടത്തി.

ഫെബ്രുവരി 25 ന് എൽ.പി. വിഭാഗത്തിന്റെ കാവ്യശില്പം പരിപാടി ഉച്ചയ്ക്ക് 3 മണി മുതൽ 4 മണിവരെ നടത്തി. മലയാളത്തിലെ കവിതകളുടെ നൃത്താവിഷ്കാരം ആയിരുന്നു അവതരിപ്പിക്കപ്പെട്ടത്. എൽ.പി. വിഭാഗത്തിൽ 5 സംഘങ്ങൾ ആയിരുന്നു മത്സരിച്ചത്. കുട്ടികൾ മലയാള കവിതകൾ ആലപിക്കുകയും ചെയ്തു.

ഫെബ്രുവരി 26 ന് യു.പി. വിഭാഗത്തിന്റെ കാവ്യശില്പവും നടത്തി. 4 സംഘങ്ങളായിരുന്നു മത്സരത്തിന് ഉണ്ടായത്. കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളിൽ പങ്കെടുത്തത്.

ഫെബ്രുവരി 27 ന് 'കുട്ടികൾക്കായ് രക്ഷിതാക്കളുടെ ഒരു പാട്ട്' ഓൺലൈനായി നടത്തപ്പെട്ടു. തുടർന്ന് ഹെഡ്‍‍‍‍‍‍‍‍‍‍മിസ്ട്രസ്സ് എ.കെ. രമടീച്ചറുടെ മാതൃഭാഷാദിന സന്ദേശത്തോടെ പരിപാടികൾക്ക്‌ സമാപനം കുറിച്ചു.

മാതൃ ഭാഷാ വാരാചരമം പോസ്റ്റർ
ഉദ്ഘാടനം അമീർ ബി. പാലോത്ത്
മറക്കല്ലേ മലയാളം ശിൽപശാല ... സമ്മാനിതർ..
വി. ശ്രാനിവാസൻ മധുരം മലയാളം പാട്ട് പാടുന്നു.
കാവ്യ ശില്പം
കാവ്യ ശില്പം
കാവ്യ ശില്പം
കാവ്യ ശില്പം
നിമിഷ പ്രസംഗം
കുട്ടികൾക്കായ് രക്ഷിതാക്കളുടെ ഒരു പാട്ട്
കുട്ടികൾക്കായ് രക്ഷിതാക്കളുടെ ഒരു പാട്ട്

2022 -23 അധ്യയനവർഷത്തെ ജിയുപിഎസ് ചെമ്മനാട് വെസ്റ്റില് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട നടത്തേണ്ട പ്രവർത്തനങ്ങളുടെ ജൂണിൽ ക്ലബ്ബ് കൺവീനർ ആയ പ്രസീന ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. വിദ്യാരംഗം കലാസാഹിത്യവേദി ക്ലാസ് പ്രതിനിധികൾ പങ്കെടുത്തു.

വിദ്യാരംഗം  കലസാഹിത്യവേദി

വായനാദിനം

* മുൻ തീരുമാനപ്രകാരം വായനാദിനാഘോഷവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ നടന്നു.

* ലൈബ്രറി പുസ്തകവിതരണം എല്ലാ ക്ലാസിലും നടന്നു

* ജൂൺ 19 ഞായറാഴ്ച ആയതിനാൽ ജൂൺ 20 തിങ്കളാഴ്ച മികച്ച പോസ്റ്റർ രചനകളുടെ പ്രദർശനം വായനാനുഭവം പങ്കുവയ്ക്കൽ പി എൻ പണിക്കർ അനുസ്മരണം എന്നിവ നടന്നു.

2022 ജൂലൈ 19

  ഗവൺമെന്റ് യുപി സ്കൂൾ ചെമ്മനാട് വെസ്റ്റിലെ  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഔദ്യോഗിക ഉദ്ഘാടനം 9. 30ന് ബി ആർ സി ട്രെയിനറായ ശ്രീ സുധീഷ്  കുമാർ നിർവഹിച്ചു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന വായനാമാസാചരണ സമാപനം പ്രശസ്ത കഥാകൃത്ത് ശ്രീ സന്തോഷ് പനയാൻ നിർവഹിച്ചു.പ്രധാന അധ്യാപിക രമ ടീച്ചർ സീനിയർ അസിസ്റ്റന്റ് ബെന്നി മാസ്റ്റർ കൺവീനർ പ്രസീന ടീച്ചർ, ഷിജിത ടീച്ചർ എന്നിവർ പങ്കെടുത്തു.

സർഗോത്സവം- ക്ലാസ് തലം

  ഏഴു കൂട്ടങ്ങളിലായി ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ് പ്രതിനിധികളുടെ മേൽനോട്ടത്തിൽ സർഗോത്സവം നടത്തി.ക്ലാസ് ത ലത്തിലെ മികച്ച പ്രതിഭകളെ സ്കൂൾതലത്തിലേക്ക് തിരഞ്ഞെടുത്തു.

സർഗോത്സവം-സ്കൂൾ തലം

    2022 സെപ്റ്റംബർ 17

    ക്ലാസ്  തല സർഗോത്സവത്തിനെ തുടർന്ന് സ്കൂളിൽ വിപുലമായി സർഗോത്സവം നടന്നു.കുട്ടികൾ ഏഴു കൂട്ടങ്ങളിലായി മികച്ച പ്രകടനം നടത്തി. വിവിധ കലാപരിപാടികളും നടന്നു.

കുമാരനാശാൻ ചരമദിനാചരണം 16/01/2023

* മഹാകവികുമാരനാശാന്റെ ചരമദിനം ആചരിക്കുന്നതിന്റെ ഭാഗമായി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആശാൻ അനുസ്മരണം നടന്നു. 5A ക്ലാസിലെ വിദ്യാരംഗം പ്രതിനിധി അലി ലയൺകുരുക്കൾ അനുസ്മരണ ഭാഷണം കടവത്ത് വാണിയിലൂടെ നടത്തി.7B ക്ലാസിലെ ക്ലബ്ബ് പ്രതിനിധി അർജുൻ A Vആശാന്റെ വീണപൂവ് എന്ന കവിത ആലപിച്ചു.

വാങ്മയം ഭാഷാ പ്രതിഭാ തിരഞ്ഞെടുപ്പ്...

       സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളിൽ മലയാളഭാഷാഭി രുചിയും പ്രയോഗശേഷിയും പദസമ്പത്തും വളർത്തുന്നതിന് വേണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ രൂപവൽക്കരണത്തിന്റെ 25- വാർഷികാഘോഷങ്ങളുടെ ഭാഗമായി സ്കൂൾതല വാങ്മയം ഭാഷാ പ്രതിഭാ തിരഞ്ഞെടുപ്പ് നടന്നു.നൂറോളം കുട്ടികൾ യുപിതലത്തിൽ പങ്കെടുത്തു. സ്കൂൾതല പ്രതിഭകളായി അർജുൻ A K,മുഹമ്മദ് അനസ് എന്നിവരെ തിരഞ്ഞെടുത്തു.

28/01/2023

  വാങ്ങ്മയം ഭാഷാ പ്രതിഭാ നിർണയ പരീക്ഷ- സബ്ജില്ലാതലം

28/01/2023

  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ മലയാളഭാഷാ ഭി രുചിയും പ്രയോഗശേഷിയും പദസമ്പത്തും വളർത്തുന്നതിന് വേണ്ടി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വാങ്മയം സ്കൂൾതലത്തിൽ വിജയിച്ച കുട്ടികൾക്ക് വേണ്ടി ജില്ലാതലത്തിൽ വച്ച് പ്രതിഭാ നിർണയ പരീക്ഷ നടത്തി. നമ്മുടെ സ്കൂളിലെ പ്രതിനിധീകരിച്ച് സ്കൂൾതല പ്രതിഭകളായ അർജുനൻ A K മുഹമ്മദ് അനസ് എന്നിവർ പങ്കെടുത്തു.

  കവിതാ സമാഹാരം പ്രകാശനം 2023 Feb 9

        മൂന്നാം ക്ലാസ് വിദ്യാർത്ഥിയും ജിയുപിഎസ് ചെമ്മനാട് വെസ്റ്റ് സ്കൂളിന്റെ അഭിമാനവുമായി ഷുക്കൂർ അഹമ്മദ് ഫറൂക്കിന്റെ ഇതളുകൾ എന്ന് പേരിട്ട ചെറു കവിത സമാഹാരം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി രമ  A K പ്രകാശനം ചെയ്തു. ക്ലാസ് അധ്യാപകനായ മുജീബ് റഹ്മാൻ സാർ കവിത സമാഹാരം ഏറ്റുവാങ്ങി.