ഗവ.എൽ.പി.സ്കൂൾ തേവലക്കര ഈസ്റ്റ്/കവചം - തനതു പ്രവർത്തനം

Schoolwiki സംരംഭത്തിൽ നിന്ന്



കവചം 2021

തേവലക്കര ഈസ്റ്റ് ഗവ.എൽ.പി.സ്കൂളിൻ്റെ തനത് പ്രവർത്തനമായ " കവചം 2021"ൻ്റെ ഭാഗമായി ക്രിസ്മസ് സംഗമവും  കോവിഡ് കാലത്ത് നിസ്വാർത്ഥ സേവനം ചെയ്ത ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.

ആരോഗ്യ പരിപാലന രംഗത്ത് പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ സ്തുത്യർഹമായ സേവനങ്ങൾ നൽകിയ സി.എച്ച്.സി. മൈനാഗപ്പള്ളിയിലെ മെഡിക്കൽ ഓഫീസർ ഡോ.എസ്.ജി. ബൈജു, ആരോഗ്യ പ്രവർത്തകരായ ജി.ശിവദാസൻ, മോഹനൻ, ഗീത, സൂര്യ എന്നിവരെ വിദ്യാർത്ഥികളുടെയും പിടിഎ യുടെയും നേതൃത്വത്തിൽ ആദരിച്ചത്.

അരുണിമ വിനോദ്, അലൻ, ഷിൻസി, അശ്വതി എന്നീ വിദ്യാർത്ഥികൾക്ക് 'കവചം 2021 ' പദ്ധതിയുടെ ഭാഗമായി അവാർഡുകൾ നൽകി.

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം.സെയ്ദ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് ലാലി ബാബു, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി ചിറക്കുമേൽ, വാർഡ് മെമ്പർമാരായ രാധിക ഓമനക്കുട്ടൻ, വർഗീസ് തരകൻ, പി.ടി.എ.പ്രസിഡൻറ് രാധിക ഗോപൻ, ഹെഡ്മിസ്ട്രസ് അനിത. എൽ, സീനിയർ അസിസ്റ്റൻ്റ് ജ്യോതിഷ് കണ്ണൻ ,ബി.ആർ.സി.പ്രതിനിധി ജയന്തി ,ബിനിതാ ബിനു, അജിതാകുമാരി, ഷിബി, രാജ് ലാൽ തോട്ടുവാൽഎന്നിവർ പ്രസംഗിച്ചു..