എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/രാമുവിന്റെ ആഗ്രഹം

രാമുവിന്റെ ആഗ്രഹം

 
സച്ചിനെപ്പോലെ
വലിയൊരു ക്രിക്കറ്റർ ആവണമെന്നായിരുന്നു രാമുവിനെ ആഗ്രഹം .
എന്നാൽ അവൻ്റെ മാതാപിതാക്കൾക്ക് അവൻ ഒരു ഡോക്ടർ ആയി കാണണം എന്നായിരുന്നു ആഗ്രഹം .
അതിനാൽ കൂട്ടുകാർ കളിക്കാൻ പോകുമ്പോൾ അവന് നോക്കി നിൽക്കാനേ കഴിയുമായിരുന്നുള്ളൂ. ആ സമയത്തും
അമ്മ അവനോട് പഠിക്കാനായി പറയും. അവൻ ക്രിക്കറ്റ് കളിക്കാൻ പോവാൻ വേണ്ടി എന്നും വാശിപിടിക്കുമായിരുന്നു. പത്രത്തിലെ കായിക പേജിലെ സച്ചിൻ്റെയും കൂട്ടരുടേയും ഫോട്ടോകൾ വെട്ടിയെടുത്ത് അവൻ്റെ റൂമിലെ ചുമരിൽ ഒട്ടിക്കുമായിരുന്നു .
 നോട്ട് ബുക്കിൽ സച്ചിൻ്റെ ചിത്രം വരയ്ക്കൽ ആയിരുന്നു അവൻ്റെ മറ്റൊരു വിനോദം. രാമുവിൻ്റെ ഈ താല്പര്യം തിരിച്ചറിഞ്ഞ് അവൻ്റെ അധ്യാപിക അവൻ്റെ അച്ഛനെ സ്കൂളിലേക്ക് വിളിപ്പിച്ച് അവൻ്റെ ക്രിക്കറ്റ് താല്പര്യത്തെ കുറിച്ച് സൂചിപ്പിച്ചു .ഇതു മനസ്സിലാക്കിയ അവൻ്റെ മാതാപിതാക്കൾ അവനെ പഠനത്തിനു ശേഷം ഒരു ക്രിക്കറ്റ് അക്കാദമിയിൽ ചേർത്തു .വർഷങ്ങളുടെ കഠിന പരിശ്രമത്തിലൂടെ അവൻ എല്ലാവരും അറിയപ്പെടുന്ന ഒരു ക്രിക്കറ്ററായി മാറി .

നിവേദ്യ കൃഷ്ണദാസ്
5 A എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കഥ