വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

2022-23 വരെ2023-242024-25


സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

 
 
 
എസ് പി സി യുടെ ഉദ്ഘാടന കർമ്മം
 
എസ് പി സി യുടെസ്കൂൾ തല അനുമോദനയോഗം
 
സി പി ഒ അജിത് കുമാർ

സാമൂഹ്യ പ്രതിബദ്ധതയും ലക്ഷ്യബോധവും സേവന സന്നദ്ധതയും ഉള്ള യുവജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നുണ്ടാക്കിയ സ്റ്റുഡൻഡ്സ് പോലീസ് കാഡറ്റ് ഇക്കൊല്ലം നമ്മുടെ സ്കൂളിൽ പ്രവർത്തന സജ്ജമായിരിക്കുന്നു. 17/09/21 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന വെർച്വൽ യോഗത്തിൽ എസ് പി സി യുടെ പുതിയ യൂണിറ്റുകളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയുണ്ടായി. തുടർന്ന് നടന്ന സ്കൂൾ തല അനുമോദനയോഗത്തിൽ ബഹുമാനപ്പെട്ട സ്കൂൾ മാനേജർ പാറശ്ശാല രൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. മാർ യൗസേബിയസ് തിരുമേനി അധ്യക്ഷത വഹിച്ചു. സി പി ഒ ആയി അജിത് കുമാർ സാറും എസ് സി പി ഒ ആയി സ്മിത ടീച്ചറും ഞങ്ങളുടെ സകൂളിൽ എസ് പി സി യുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. എസ് പി സി യിൽ ഞങ്ങളുടെ സ്കൂളിൽ 33 ആൺകുട്ടികളും 11 പെൺകുട്ടികളും അംഗങ്ങളാണ്.

എസ് പി സി 22 -23 പ്രവർത്തനങ്ങൾ

 

പരിസ്ഥിതി ദിനാഘോഷം

ലോക പരിസ്തി ദിനം എസ് പി സി ആചരിച്ചത് കോവളം ബിച്ച് വൃത്തിയാക്കുക, വൃക്ഷ തൈകൾ നടുക, കടൽത്തീര സംരക്ഷണ ചങ്ങല തീർക്കുക എന്നീ പ്രവർത്തനങ്ങളുടെയാണ് നീങ്ങിയത്.

ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട് സീനിയർ കേഡറ്റുകൾ ഹൈസ്കൂൾ ക്ലാസ്സുകളിൽ ലഹരിയുടെ ദൂഷ്യവശങ്ങളെ ബോധവൽകരിച്ചു. ലഹരി വിരുദ്ധ ഗാനം ആലപിച്ചു. ജോൺ ബ്രിട്ടോ സാറിന്റെ നേതൃത്ത്വത്തിൽ റാലി സംഘടിപ്പിച്ചു.

കുട്ടികൾക്ക് നൽകിയ യോഗ പരിശീലനം

ഓണം ക്യാമ്പ്

വിഴിഞ്ഞം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ശ്രീ പ്രജീഷ് ശശി , എസ് ഐ ശ്രീ ജോൺ ബ്രിട്ടോ എന്നിവരുടെ നേതൃത്വത്തിൽ പതാക ഉയർത്തിക്കൊണ്ടാണ് ക്യാമ്പ് തുടക്കം കുറിച്ചത്. അന്നേ ദിവസം എസ് പി സി നോവൽ ഓഫീസർ ശ്രീ സുബാഷ് സാറും എ ആർ ക്യാമ്പിൽ നിന്നുള്ള ശ്രീ ബൈജു സാറും ക്ലാസ്സെടുത്തു. ഉച്ചയ്ക്കു ശേഷം ഐ ജി വിജയൻ സാറിന്റെ വീഡിയോ കാണിച്ചു. അടുത്ത ദിവസം ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. വനിതാകമ്മീഷൻ ലാ ഓഫീസർ ശ്രീമതി ഗിരിജ ക്ലാസ്സ് കൈകാര്യം ചെയ്തു.. ഓണാഘോഷ പരിപാടികൾ മൂന്നാം ദിവസം നടന്നു. വടംവലി കസേര ചുറ്റൽ ഓണപ്പാട്ട് എന്നിവ നടന്നു. രക്ഷകർത്താക്കളുടെ വടംവലി മത്സരം ആവേശം പറഞ്ഞതായിരുന്നു.. ഹെഡ് മിസ്ട്രസ്സ് പതാക താഴ്ത്തി ക്യാമ്പിന് സമാപനം കുറിച്ചു.

ക്രിസ്തുമസ് ക്യാമ്പ്

2022 23 അധ്യയന വർഷത്തിലെ എസ് പി സി ക്രിസ്തുമസ് ക്യാമ്പ് 26 ഡിസംബർ 10 മണി മുതൽ ആരംഭിച്ചു.വിഴിഞ്ഞം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പ്രജീഷ് ശശിയുടെ അധ്യക്ഷതയിൽ ഉദ്ഘാടന കർമ്മം നടന്നു. തിരുവനന്തപുരം ഫോർട്ട് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ഷാജി ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥിയായി വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ എസ് ശ്രീകുമാർ എത്തി.നല്ലൊരു നാളെക്കായി എന്ന ലക്ഷ്യം സ്വായത്തമാക്കുകയായിരുന്നു ക്രിസ്മസ് ക്യാമ്പ്.

സമ്മർക്യാമ്പ്

 

2022-23 എസ് പി സി സമ്മർ ക്യാമ്പ് ദർപ്പണം 2023 ഏപ്രിൽ 26,27,28,29 തീയതികളിൽ നടന്നു. സേവ്എനർജി സേവ് റിസോഴ്സസ്, സേവ് ഫുഡ്, റീ യൂസ് ആൻഡ് റിപ്പയർ, സേവ് ഗ്രീൻ, തിങ്ക് ആൻഡ് സ്പെൻഡ്, ബി വോക്കൽ എന്നീ ആശയങ്ങൾ രൂപീകരിക്കപ്പെടുക എന്നതായിരുന്നു സമ്മർ ക്യാമ്പിന്റെ ലക്ഷ്യം.

പാസ്സിങ് ഔട്ട് പരേഡ്

2021-2023 അധ്യായന വർഷത്തിൽ പരിശീലനം പൂർത്തിയാക്കിയ  എസ് പി സി ആദ്യ ബാച്ച് കേഡറ്റുകളുടെ സെറിമോണിയൽ പാസിംഗ് ഔട്ട് പരേഡ് വരുന്ന വെള്ളിയാഴ്ച(17/02/2023) നടത്തി. എസ് പി സിയുടെ വിവിധ പ്രവർത്തനങ്ങൾ കാണാൻ

മാതാപിതാക്കളോട് സ്നേഹവും കരുതലും

ഒക്ടോബർ ഒന്ന് ലോക വയോജന ദിനത്തിന് കൃപാതീരം എന്ന വയോജന മന്ദിരം എസ് പി സിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. കേഡറ്റുകളുടെ മനസ്സിൽ മാതാപിതാക്കളോടുള്ള സ്നേഹവും കരുതലും കൂടുന്നതിന് ഈ സന്ദർശനം സഹായിച്ചു. 50 രൂപ വീതം പിരിച്ച് ഒരു ചാക്ക് അരിയും മറ്റു സാധനങ്ങളും സംഭാവന നൽകി. കൃപാതീരം സന്ദർശനം

ലഹരിക്കെതിരെ- വ്യത്യസ്ത പരിപാടികൾ

ലഹരിവിരുദ്ധ സമ്മേളനം

സമന്വയ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വെങ്ങാനൂർ ശ്രീ നീലകേശി ക്ഷേത്രത്തിൽ  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടന്നു. മുൻ ഡി ജി പി ശ്രീ സെൻകുമാർ ഐ പി എസ്  സമ്മേളനം ഉദ്ഘാടനം ചെയ്തു. കേഡറ്റുകൾ ലഹരിവിരുദ്ധ മൂകാഭിനയം നടത്തി

ലഹരി വിരുദ്ധ ചങ്ങല

ഒരു മാസക്കാലമായി നീണ്ട കേരള സർക്കാരും പൊതു വിദ്യാഭ്യാസവും ചേർന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ ചങ്ങല Spc കേസറ്റുകൾ അണിനിരന്നു കൊണ്ടായിരുന്നു നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ . ലഹരിവിരുദ്ധ ശ്യംഖല തീർത്തു

പുത്തനുടുപ്പും പുസ്തകവും

പുത്തനുടുപ്പും പുസ്തകം എന്ന പ്രോജക്ടിന്റെ ഭാഗമായി പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് പഠനോപകരണങ്ങൾ ശേഖരിക്കുന്ന യജ്ഞത്തിൽ കേഡറ്റുകൾ പങ്കാളികളായി. തങ്ങളാൽ കഴിക്കുന്ന സഹായം നൽകി

ഡി സേഫ് അമാസഡർ ട്രെയിനിങ്

തിരുവനന്തപുരത്തു നടന്ന ഡി സേഫ് അമാസഡർ ട്രെയിനിങ്ങിൽ ഞങ്ങളുടെ സ്കൂളിനെ പ്രതിനിധീകരിച്ച് കാർത്തിക ഗൗരി പി നായർ ഗ്ലോറിയ ലൂയിസ് സോഫിൻ എന്നിവർ എത്തി.  പ്രോഗ്രാമിന്റെ ഉദ്ഘാടന ചാന്പിൽ ഞങ്ങളുടെ കേഡറ്റുകൾ . പ്രാർത്ഥനാ ഗാനം ആലപിച്ചു

തണ്ണീർക്കുടം

വേനൽക്കാലത്ത് പക്ഷികൾക്ക് ദാഹം തീർക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിവരുന്ന പരിപാടിയാണ് തണ്ണീർകുടം സമ്മർ ക്യാമ്പ്. എല്ലാ വർഷങ്ങളിലും അത് നടത്തിവരുന്നു ഇക്കൊല്ലവും സമ്മർ ക്യാമ്പ് നടത്തി. മൺചട്ടികളിൽ വെള്ളം എടുത്ത് വൃക്ഷങ്ങളിൽ കെട്ടിത്തൂക്കിയിട്ട് പക്ഷികളുടെ ദാഹം അകറ്റുന്നു.ഞങ്ങളുടെ സ്കൂളിൻറെ കോമ്പൗണ്ടിലും മദർ തെരേസ സ്കൂളിലും ഈ പരിപാടി നടത്തി


എസ് പി സി 22-23സ്കൂൾ തല പ്രവർത്തനങ്ങളുടെ ചിത്രങ്ങളിലേയ്ക്ക്

പ്രവർത്തനങ്ങൾ 21-22 ൽ

ഗതാഗത നിയമങ്ങൾ- സെമിനാർ

കുട്ടികൾ പാലിക്കേണ്ട ഗതാഗത നിയമങ്ങളെ ക്കുറിച്ച് 16/02/2022 ബുധനാഴ്നച നടത്തിയ സെമിനാറിൽ പട്ടം ട്രാഫിക് പോലീസ് സി ഐ ശ്രീ ഉദയകുമാർ ക്ലാസ്സെടുത്തു. പ്രിൻസിപ്പൽ ശ്രീ വിൻസെന്റ് അധ്യക്ഷനായിരുന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു.. വിഴിഞ്ഞം എസ് ഐ ശ്രീ ജോൺ ബ്രിട്ടോ, പി ടി എ പ്രസിഡന്റ് ശ്രീ ജയകുമാർ എന്നിവർ ആശംസ അർപ്പിച്ചു.

ജ്വാല-ദ്വിദിന ക്യാമ്പ്

 
 
ജീ വി രാജ സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ സാർ ശ്രീ ഷിബു ക്ലാസ്സെടുക്കുന്നു

ക്രിസ്തുമസ് ദ്വിദിന ക്യാമ്പ് 27/12/21, 28/12/21 എന്നീ ദിനങ്ങളിൽ നടന്നു. ഒന്നാം ദിവസം നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിക്കുകയും ചെയ്ത ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ എസ് ശ്രീകുമാർ പതാക ഉയർത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജീ വി രാജ സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ സാർ ശ്രീ ഷിബു ക്ലാസ്സെടുത്തു. തുടർന്ന് എസ് പി സി ഡയറക്ടറേറ്റിലെ ശ്രീ ഗോപകുമാർ സാർ കുട്ടികൾക്ക് ക്ലാസ്സെടുത്തു. രണ്ടാം ദിവസം കുട്ടികൾക്ക് ഫിസിക്കൽ ട്രെയിനിങ് നൽകി. തുടർന്ന് കൗമാരക്കാരിലെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ഞങ്ങളുടെ സ്കൂളിലെ ശ്രീമതി സുദീപ്തി ടീച്ചറുടെ ക്ലാസ്സായിരുന്നു. എസ് പി സി യൂണിഫോമിന്റെ പ്രാധാന്യത്തെക്കുറിച്ച് അഡ്വക്കേറ്റ് ശ്രീ വിജയ൯ ക്ലാസ്സെടുത്തു.തുട൪ന്ന് .കവിയും അധ്യാപകനുമായ ശ്രീ എ൯ എസ് സുമേഷ് കൃഷ്ണ൯ സംവദിച്ചു.

എസ് പി സി സ്കൂൾ തല പ്രവർത്തനങ്ങൾ

ഓരോ ആഴ്ചയിലും രണ്ടു ദിവസം എസ് പി സി ക്ലാസ്സുകൾ നടത്തുന്നു. ബുധനും ശനിയും. മൂന്നു മണി മുതൽ അഞ്ചു മണി വരെയാണ് ക്ലാസ്സ്. എല്ലാ ദിവസവും ഒരു മണിക്കൂർ പി ടി യും ഒരു മണിക്കൂർ പരേഡുമാണ്. അതിനോടൊപ്പം ഇൻഡോർ ക്ലാസ്സുകളും ഔട്ട്ഡോർ ആക്ടിവിറ്റീസും നടത്തിവരുന്നു. സ്പെഷ്യൽ പ്രോഗ്രാമ്സ് നടത്തുന്നു. ഇൻഡോർ ക്ലാസ്സിനോടനുബന്ധിച്ചാണ് ഗതാഗത നിയമങ്ങൾ അറിയാൻ ഒരു സെമിനാർ ഉദയകുമാർ സാറിന്റെ നേതൃത്ത്വത്തിൽ നടത്തിയത്.

എസ് പി സി 21-22സ്കൂൾ തല പ്രവർത്തനങ്ങളുടെ ചിത്രങ്ങളിലേയ്ക്ക്