ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്


Buchanan.JPG

കവിതകൾ

'

എന്റെ ഹൃദയത്തിലെ മാലാഖ'

സൈറ ജേക്കബ് 9

ഓർമ്മതൻ പൂമൊട്ടു വിരിഞ്ഞതുമുതൽ
എന്റെ കണ്ണിലെന്നും കാണു
സ്നേഹത്തിന്റെ അക്ഷയപാത്രമാണെന്നമ്മ
അമ്മതൻ കൈവിരൽ തുമ്പുകൾ
എനിയ്ക്കായ് നീളുമ്പോൾ
ലോകത്തിൻ ചവിട്ടുപടികൾ
ഒന്നൊന്നായ് ഞാൻ കയറി
അമ്മതൻ പൊന്നുമ്മകൾ
എൻ കവിൾതടത്തിൽ വീഴുമ്പോൾ
സ്നേഹത്തിന്റെ അനശ്വരമഠം
നിധികൾ ഞാൻ സ്വന്തമാക്കി
എൻ അശ്രുബിന്ദുക്കൾ ഒപ്പി മാറ്റുമ്പോൾ
അമ്മതൻ മിഴികൾ ആർദ്രമായ
എൻ ഞരമ്പിലോടുന്ന
രക്തത്തിൻ ഓരോ കണവും
എൻ അമ്മതൻ സ്വന്തമല്ലേ
പത്തുമാസം പേറി നൊന്തുപ്രസവിച്ചൊ
രെന്നമ്മയാണെൻ ഹൃദയം.
</left>

വനിത

സാറാമ്മകുരുവിള (അദ്ധ്യാപിക)

ഉണരേണം നാം ഉണരേണം
വനിതകൾ നമ്മൾ ഉണരേണം
ഉറങ്ങിടല്ലേ ഉണരേണം നാം
മനസ്സുകൊണ്ടും ബുദ്ധിയിലും

സ്വപ്നം നമ്മൾ കാണേണം
മുന്നേറാൻ നാമൊരുങ്ങേണം
ഓരോപടിനാം കയറുമ്പോഴും
സംതൃപ്തിയോടെ മുന്നേറാം

നാം നമുക്ക് കാവലാളായി
കുടുംബം നമ്മുടെ ശക്തിയായി
സമൂഹ നന്മലക്ഷ്യമാക്കി
നേടേണം നാം ഓരോന്നായ്

ഉരുക്കുമുഷ്ടികൾ തോൽക്കട്ടെ
പീഢന പരമ്പര നശിക്കട്ടേ
ആദരവാൽ നാം നിറയേണം
അഭിമാനപൂരിതരാകേണം

ഉടയാട നമുക്കഭിമാനമാവണം
വാക്കുകൾ ചാട്ടുളിയാവേണം
അടിയറവെക്കാനൊരുങ്ങരുതേ
സ്ത്രീത്വം നമ്മുടെ വിജയമല്ലോ

ഈശൻ കാവലിലായി നാം
പിന്മാറല്ലേ പതറരുതേ
ലക്ഷ്യം നമ്മൾ നേടേണം
സ്നേഹം നമ്മുടെ മുഖമുദ്ര

കോവിഡ്

ഡെയ്സി ജോർജ്

കരുവാളിപ്പ് പടർന്ന
വിഷാദച്ഛവിയുള്ള ആകാശങ്ങൾ,
മടുപ്പിന്റെ ഉഷ്ണക്കാറ്റുകളേറ്റ്
പൊറ്റ് പിടിച്ച മുറിവുകൾ പോലെ
ഇന്നലെകളിലൊക്കെയും
ഇപ്പോഴിന്നും
പുതുമകളൊന്നും നൽകാത്ത
ഒറ്റപ്പെടലിന്റെ ആകാശം..

ദിനങ്ങളോരോന്നും,
അത്രമേൽ പ്രതീക്ഷയോടെ
മിഴികളുയർത്തി,
നേർത്ത് നനഞ്ഞ നിരാശയോടെ
വേദനയുടെ അകംവേവുകളിലേക്ക്
മടങ്ങുന്ന
വെളുപ്പാൻകാലങ്ങൾ..

നിലാവിറങ്ങിയിട്ടും
നക്ഷത്രങ്ങൾ മിന്നിമാഞ്ഞിട്ടും
നിസംഗതകൾ
ഇറക്കി വെയ്ക്കുന്ന രാത്രികൾ..

എവിടെയാണ്..?
എവിടെയാണിനി
ഞാനെന്റെ ആകാശത്തെ
തിരയുക......
ഇനിയെന്നാണ്
പാതിയും മുറിഞ്ഞ് തളർന്ന
എന്റെ ചിറകുകൾ
നിന്റെ ആകാശത്തെ
സ്പർശിക്കുക.... !!


പാട്ടുകാരിപൂങ്കുയിൽ

കൂ കൂ കൂകും പൂങ്കുയിലേ
പാറി നടക്കും കരിങ്കുയിലേ
നിന്നുടെ പാട്ടുകൾ‌ കേൾക്കാനായി
പൂന്തോട്ടത്തിൽ ഇരിക്കും ഞാൻ

നിനക്കു നല്ല ചിറകില്ലേ
നിനക്കു നല്ല സ്വരമില്ലേ
പൂഞ്ചിറകുകളാൽ പാറിവരൂ

പാടി രസിച്ചു പാടി വരൂ
പാടി രസിച്ചു വരൂ
ഈണത്തിൽ നീ പാടി തരൂ
താളം പിടിച്ചു രസിക്കാം ഞാൻ

അബിയ പ്രസാദ് (8D)

In order to COINCIDE with QUARANTINE DAYS..#🥳 ❤️🥳

Daisy George

I lied and said I was busy, I was busy,
but not in a way most people understand....

I was busy, taking deeper breaths,
I was busy, silencing irrational thoughts;
I was busy, calming a racing heart,
I was busy, telling myself Iam ok.
Sometimes, this is my busy...
And I will not apologize for it.

തത്തമ്മ

അനീന ആൻ മത്തായി

ആറ്റിൻ നടുവിൽ അരയാലിൻ കൊമ്പത്ത്
ആനന്ദത്തോടെയിരിക്കും തത്ത
തിക്കി തിരക്കി മതിലകം തൂത്തപ്പോൾ
രാജകുമാരീടെ താലി പോയf
കരയേണ്ട പെണ്ണേ നീ
പിടയേണ്ട പെണ്ണേ നീ|
താലിക്കിണത്താലി ഞാൻ തരുവേൻ
താലിയും വേണ്ടമ്മേ
മാലയും വേണ്ടമ്മേ
നേരേ പടിഞ്ഞാട്ട് പോയാൽ മതി
വേനൽ പിറക്കട്ടെ
വെളളം ചുരുങ്ങട്ടെ
പാടത്തെചോറൊക്കെപ്പൊടിയാവട്ടെ
തട്ടാനേ വരുത്തട്ടെ
പൊൻ തൂക്കി കൊടുക്കട്ടെ
താലി പരത്തട്ടെ തത്തമ്മയ്ക്ക്
താലിയും പരത്തിച്ച
രടിന്മേൽ കോർത്തപ്പോൾ
സന്ധ്യാവിളക്കിന്റെ ശോഭപോലെ
താലിയും കെട്ടി
സഭയിൽച്ചെന്നപ്പോൾ
തത്തമ്മയ്ക്കൊത്തൊരു പെണ്ണുമില്

Poem

The Worst Childhood

Alsa Sajan (10C)

Oh! our childhood
How happy it is
we got a lot of love
Care and tears of happiness

But someone where
Will have a childhood
The worst Childhood
Why it is so? Do you know?

Plenty of children
Playing in the ground
But, Plenty of children
Working in the street

They don't have any joy
They don't get any joy or care
But they got a lot of tears
Tears of neglection

Their childhood was
filled with hunger and grie


അമ്മ

മീനാക്ഷി 9c

ആദ്യമായി മിഴികൾ തുറന്നപ്പോൾ കണ്ട
തെൻ അമ്മയെ
ആദ്യമായി മൊഴിയുന്ന രണ്ടക്ഷരം അമ്മ
അച്ഛനെന്ന് വിളിക്കാൻ പഠിപ്പിച്ചത് അമ്മ
ഏതൊരു വേദനയിലും ആശ്വാസമാണ് അമ്മ
ആദ്യ പ്രിയ സുഹൃത്ത് അമ്മ

മാതൃത്വം തുളുമ്പും പുഞ്ചിരിയാൽ എന്നെ ഞാനാക്കിയ അമ്മ
കാണപ്പെട്ട ദൈവ മാണ് അമ്മ.