ആർസിഎച്ച്എസ് ചുണ്ടേൽ/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ്ക്രോസ്
ജൂനിയർ റെഡ് ക്രോസ് -J R C
ചുണ്ടേൽ RCHSS ൽ JRC യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യയായ റെഡ്ക്രോസിന്റെ വിദ്യാർത്ഥികളുടെ യൂണിറ്റാണ് ജൂനിയർ റെഡ് ക്രോസ് . സ്നേഹത്തിന്റെയും സേവനത്തിന്റെയും മഹത്വം ബാലമനസ്സുകളിൽ വളർത്തിയെടുക്കുക എന്നതാണ് മഹാനായ ഹെന്റി ഡൂനാന്റ് തുടങ്ങിയ സംഘടനയുടെ ലക്ഷ്യം.
ചുണ്ടേൽ RCHSS ലെ JRC യൂണിറ്റ് 42 അംഗങ്ങളുമായി സജീവമാണ്. നിരവധി കേഡറ്റുമാർ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി ഉപരിപഠനത്തിന് അർഹരായിട്ടുണ്ട്. സ്ക്കൂൾ പ്രവർത്തനങ്ങളോടൊപ്പം സാമൂഹ്യ സേവന മേഖലകളിലും കൊറോണയുടെ വെല്ലുവിളികൾക്കിടയിലും യൂണിറ്റ് സേവനവുമായി മുന്നിട്ടിറങ്ങുന്നുണ്ട്. അധ്യാപകനായ റോയ്സൺ എം.എം നിലവിൽ സ്ക്കൂൾ തല കൗൺസിലറാണ്.