അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സ്പോർട്സ് ക്ലബ്ബ്
2022-2023 ലെ പ്രവർത്തനങ്ങൾ
സ്കൂളിന്റെ മികവ് കാണാൻ അവർ എത്തി ....
18 ജേഴ്സിയും ഒരു ബോളും സമ്മാനിച്ച് അവർ മടങ്ങി
ഒരു പാട് നന്ദിയുണ്ട്

ടീം പിട്ടാപിള്ളിൽ
2021-2022 ലെ പ്രവർത്തനങ്ങൾ
ആരോഗ്യകായിക വിദ്യാഭ്യാസം
“വെറും കളിയല്ല ആരോഗ്യകായിക വിദ്യാഭ്യാസം”
ആരോഗ്യകായിക വിദ്യാഭ്യാസം വെറും കളിയല്ല പ്രാചീന കാലം മുതൽക്കേ കായിക പ്രവർത്തനങ്ങളും മത്സരങ്ങളും മനുഷ്യ ജിവിതത്തിന്റെ ഭാഗമായാണ് നിലനിന്നിരുന്നത്.ഭക്ഷണത്തിനും പാർപ്പിടത്തിനും കാട്ടുമൃഗങ്ങളിൽനിന്നും ശത്രുക്കളിൽനിന്നും രക്ഷനേടാനും വിനോദത്തിനും അവർ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു .നിലനിൽപ്പിനെ ആശ്രയിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ ക്രമേണ പലതരത്തിലുള്ള കായിക ഇനങ്ങൾക്കും മറ്റും വഴി തെളിയിച്ചു .
“രാജ്യത്തിന്റെ സമ്പത്തായ കുട്ടികൾ കരുത്തുറ്റ ശരീരവും മനസ്സുമായി വളരണം”ശാരീരിക മാനസിക വികാസങ്ങളുടെയും വളർച്ചയുടെയും അടിത്തറ രൂപപ്പെടുന്ന ഘട്ടമാണ് സ്കൂൾ കാലഘട്ടം.അതിനാൽ ഈ ഘട്ടത്തിൽ മുഴുവൻ കുട്ടികൾക്കും ആരോഗ്യകായികവിദ്യാഭ്യാസത്തിന്റെ അനുഭവങ്ങൾ ലഭ്യമാക്കുന്നുവെന്നു ഉറപ്പുവരുത്തേണ്ടതുണ്ട് .
കുട്ടികളുടെ ആരോഗ്യ കായികവികസനഘട്ടങ്ങളെ ശാസ്ത്രീയമായി പരിപോഷിപ്പിക്കുകയും ആരോഗ്യപരമായ ജീവിതശൈലികളും മനോഭാവവും വളർത്തുകയും ചെയുക എന്നതാണ് ആരോഗ്യകായിക വിദ്യാഭ്യാസത്തിന്റെ സുപ്രദാന ലക്ഷ്യം. അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചു മുതൽ പത്തു വരെ പഠിക്കുന്ന കുട്ടികൾക്ക് കായിക അദ്ധ്യാപകന്റെ നേതൃത്വത്തിൽ ക്ലാസ് എടുക്കുകയും നാലു മണി കഴിഞ്ഞതിനു ശേഷം കായിക മത്സരങ്ങളിൽ താല്പര്യമുള്ള (അത്‌ലറ്റിക്- ഗെയിംസ്)കുട്ടികളെ കണ്ടെത്തി കായികപരിശീലനം നൽകുകയും ഇവരെ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു .കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓഗസ്റ്റ് 29നു ഓൺലൈൻ ആയി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി അനുമോദിക്കുകയും ചെയ്തു. വിക്ടേഴ്സ് ചാനലിലൂടെയുള്ള ഓൺലൈൻ ക്ലാസ്സുകൾക്ക് പുറമെ ഓൺലൈൻ ആയി കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളെ മുൻനിർത്തി ഫിസിക്കൽ ഫിറ്റ്നസ് നിലനിർത്തുന്നതിനും മാനസികോല്ലാസത്തിനുമുതകുന്ന രീതിയിൽ ക്ലാസുകൾ ക്രമീകരിക്കുകയും ചെയ്തു. വീട്ടിൽ നിന്നുകൊണ്ട് പരിശീലനം ചെയ്യുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങളും വീഡിയോ ക്ലിപ്പുകളും ഓൺലൈൻ ആയി നൽകി വരുന്നു.
അൽഫാറൂഖിയ സൂപ്പർ ലീഗ് 2K22

ചേരാനെല്ലൂർ : 8 ദിനങ്ങളിലായി നടന്ന അൽഫാറൂഖിയ സൂപ്പർ ലീഗിൽ ക്രാഷിങ് അമിഗോ സ് ജേതാക്കൾ. അൽഫാ റുഖിയ്യ സ്കൂൾ സ്‌റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ഈഗിൾ FC യെ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കു മറികടന്ന് ക്രാഷിങ് അമിഗോസ് കിരീടത്തിൽ മുത്തമിട്ടു. ഇരുടീമുകളും തമ്മിലുള്ള മൽസരം ഒരു ഫൈനലിന്റെ എല്ലാ വീറും വാശിയും നിറഞ്ഞതായിരുന്നു.
5-ാം മിനിറ്റിൽ അസ്ലം ജബ്ബാർന്റെ ഗോളിൽ ക്രാഷിങ് അമിഗോസ് ആദ്യം അക്കൗണ്ട് തുറന്നത്. മൽസരം എക്‌സ്ട്രാ ടൈമിലേക്കും പെനൽറ്റിയിലേക്കും നീങ്ങുമെന്നിരിക്കെയായിരുന്നു ഈഗിൾ എഫ്സിയെ സ്തബ്ധരാക്കിയ ക്രാഷിങ്ട അമിഗോസിന്റെ വിജയഗോൾ. അസ്ലം ജബ്ബാറിനെ ഹീറോ ഓഫ് ദി മാച്ചായും അൻഫാസിനെ പ്ലയർ ഓഫ് ദി ടൂർണമെന്റായും തെരഞ്ഞെടുത്തു. വിജയി കൾക്കുള്ള ട്രോഫിയും മെഡലുo ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ K.G രാജേഷ്, ഹൈസ്കൂൾ പ്രധാനധ്യാപകൻ മുഹമ്മദ് ബഷീർ സാർ, വിജയോത്സവം കൺവീനർ അസ്ലം തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.
അൽഫാറൂഖിയ സ്കൂൾ പ്രീമിയർ ലീഗ് (ASPL)

കുട്ടികളെ സീനിയർ ജൂനിയർ വിഭാഗങ്ങൾ എന്നിങ്ങനെ ഹൗസ് അടിസ്ഥാനത്തിൽ നാലു ഗ്രൂപ്പുകൾ ആയി തിരിച്ചു ഫുട്ബോൾ മത്സരത്തിന്റെ തനിമ നഷ്ടപ്പെടാതെ 2016 മുതൽ മത്സരം നടത്തിവരുന്നു.ഫുട്ബോളിനെ നെഞ്ചിലേറ്റിയ ചേരാനല്ലൂർ ഗ്രാമത്തിന് ഒരു ഉത്സവം തന്നെയായിരുന്നു അൽ ഫാറൂഖിയ സ്കൂൾ പ്രീമിയർ ലീഗ് . പ്രാദേശിക സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി മികച്ച രീതിയിൽ സ്കൂൾ പ്രീമിയർ ലീഗ് നടത്തി കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. സ്കൂൾ ഫുട്ബോൾ ടീമിലേക്കുള്ള പ്രാഥമിക സെലക്ഷൻ പ്രീമിയർ ലീഗിനെ അടിസ്ഥാനമാക്കിയാണ് നടത്തുന്നത്. ടൂർണ്ണമെന്റിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയ 30 കുട്ടികൾക്കായി ഫുട്ബോൾ ക്യാമ്പ് സംഘടിപ്പിക്കുകയും ക്യാമ്പിൽ നിന്നും 17 അംഗ ടീമിനെ തിരഞ്ഞെടുക്കുകയാണ് ചെയ്യാറുള്ളത്.
ദേശീയ കായിക ദിനം
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ. ഓഗസ്റ്റ് 29 ദേശീയ കായിക ദിനത്തോടനുബന്ധിച്ച്ക്വിസ് മത്സരം നടത്തി . വീടുകളിൽ പഠനം തുടരുന്ന അവസരങ്ങളിൽ പുതിയ വ്യായാമമുറകൾ പരിചയപ്പെടുത്തിയത് കുട്ടികളുടെ കായിക ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായകമായി.കായിക അദ്ധ്യാപകൻ സുമേഷ് സർ കുട്ടികൾക്ക് കായിക ദിന സന്ദേശം നൽകി.