പിറന്ന ഗ്രാമത്തെ അടുത്തറിയാം.......


സർവ്വമംഗളം എന്നു പ്രാർത്ഥിക്കുന്ന ഒരു സംസ്ക്കാരത്തിന്റെ പേരാണ് ശങ്കരമംഗലം. ഈ നാടിന്റെ ആദ്യകാല നാമം കാമൻകുളങ്ങരയെന്നായിരുന്നു. കാമൻ എന്ന ദേശവാഴി നിർമ്മിച്ചുകൊടുത്ത കുളത്തിന്റെ കരയിൽ കാമൻകുളങ്ങര എന്ന ദേവാലയമുണ്ടായി.ക്ഷേത്രത്തിനു പടി‍ഞ്ഞാറുഭാഗത്തായി ശിവമംഗളം എന്നു പ്രാർത്ഥിച്ചുയർന്നു വന്ന തറവാടായ ശങ്കരമംഗലം പിന്നീട് ഒരു ദേശത്തിന്റെ തന്നെ പ്രതീകമായി.