കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/

വണിക വൈശ്യ സംസ്കാരത്തിൻ
നിഴലിൽ മാത്രമൊതുങ്ങാതെ
അക്ഷര വൈഖരി നാദമുണർത്താൻ
അറിവിൻ ശംഖൊലി പകരാൻ
പാലക്കാട്ടിൻ വലിയങ്ങാടിയിൽ
കാച്ചനാം കുളം വക്കിൽ
ഉദിച്ചുണർന്നൊരു ചെന്താമരപോൽ
വിദ്യ പകർന്നതു മിവിടം
പാഠത്തിനതിരു കളില്ലാതെ
പുസ്തക താളുകളിലൊളിക്കാതെ
ആലസ്യത്തിൽ കുരുക്കുകളി
ലൊന്നും വ്യാകുലമില്ലാതെ
കലാ - കായിക സാഹിത്യ
വെന്നികൊടികൾ പാറിച്ചും
ശാസ്ത്ര -കലാ - കായിക സാഹിത്യ
വൈജയന്തികൾ അറിയിച്ചും
ദേവികർണ്ണകയമമന്നു
തെളിഞ്ഞിരുന്നലങ്കാരമായ്
ആയിരം വർഷങ്ങളായ്
ഉയർന്നുറച്ചൊരു സംസ്കൃതി
നഗരലക്ഷ്മിയണിഞ്ഞിരുന്ന
സുവർണ്ണ ഭൂഷണമെന്ന പോൽ
അതിനൊരൊത്ത പതക്കമീ
വിദ്യാലയം വിലസുന്നിതേ
പൊരുൾതേടും പാലക്കാടൻ
കാറ്റുകൾ പാടുന്നു
കരളിൽ കനിവായ് വിരിഞ്ഞിടുന്നൊരു
അറിവുകൾ പാടുന്നു.......
ഈ തണലത്തിത്തിരി നേര-
മിരിക്കാം അതിഥികളേ.....
ഈ നിറവിലൊരജലി കൂപ്പാം
അഖിലാത് മികയേ.......
സ്വാഗതം....... സ്വാഗതം.......
സാരസ്വതാമൃത തീരം.......
പാടുന്നു ഹർഷോന്മത്തം
സ്വാഗതം....... സ്വാഗതം.....
സ്വാഗതം.......
ജ്ഞാനോത്സവ കൊടി വാനിൽ
പാറുന്നു ധീരമുദാരം.......
സ്വാഗതം....... സ്വാഗതം.......
സ്വാഗതം.......