സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ -പരിസ്ഥിതി സംരക്ഷണം -
പരിസ്ഥിതി സംരക്ഷണം
(ലേഖനം) പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവിശ്യം എന്നത്തേകാളും പ്രസക്തമായിരിക്കുന്നു കാലഘട്ടമാണിത്. ഈ പരിസ്ഥിതി ജന്തു ലോകവും സസ്യജാലങ്ങളും കൂടിച്ചേർന്നതാണ്. അന്തരീക്ഷത്തിൽ എത്തി ചേരുന്ന കാർബൺഡയോക്സൈഡ് മീഥേൻ നൈട്രസ് ഓക്സൈഡ് എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുകയാണ്. നല്ലൊരു നാളെക്കായി നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കണം പ്ലാസ്റ്റിക് നല്ലതല്ല എന്ന് നമുക്ക് തന്നെ അറിയാം എങ്കിലും നമ്മൾ മാരക വിഷമായ പ്ലാസ്റ്റിക് ഉപയോഗിക്കുന്നു. മണ്ണിനെയും ജലത്തെയും ഈ പ്ലാസ്റ്റിക് എത്രത്തോളം നശിപ്പിക്കും എന്ന് നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അതുകൊണ്ടുതന്നെ നമ്മൾ അതിനെ കാര്യമായിട്ട് എടുക്കണം. മനുഷ്യനെ സാവധാനം കൊല്ലുന്ന വസ്തുവാണ് പല പ്ലാസ്റ്റിക് ഉല്പന്നങ്ങളും. പ്ലാസ്റ്റിക്കിലെ ചില വിഷാംശങ്ങൾ ജലത്തിൽ കലർന്ന് നമ്മുടെ കുടിവെള്ളത്തിലും കലരുന്നു. ഇത് നമുക്ക് രോഗങ്ങൾ ഉണ്ടാക്കുവാൻ കാരണമാവുന്നു. പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണങ്ങൾ സൂക്ഷിക്കുന്നതും, ഭക്ഷണം കഴിക്കുന്നതും, ഭക്ഷണം പാകം ചെയ്യുന്നതും ഒക്കെ നമുക്ക് രോഗങ്ങൾ ഉണ്ടാക്കുവാൻ കാരണമാവുന്നു. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന വായു മലിനീകരണത്തിന് കാരണമാകുന്നു. ഇത് ക്യാൻസറിന് കാരണമാവുന്നു. വെള്ളത്തിനും വായുവിനും പരിശുദ്ധിയും ലഭ്യതയും നിലനിർത്തുന്നതിന് വനങ്ങൾ പ്രയോജനപ്പെടുന്നു. ഈ വൃക്ഷങ്ങളും ചെടികളും ഒന്നുമില്ലെങ്കിൽ മനുഷ്യരില്ല എന്ന് മനസ്സിലായിട്ടും നമ്മളെല്ലാം വെട്ടി നശിപ്പിച്ച് വലിയ വലിയ കെട്ടിടങ്ങൾ പണിയുന്നു. എന്നാൽ ഇതെല്ലാം തെറ്റാണെന്ന് അറിയിക്കാൻ വേണ്ടി ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് എല്ലാ വർഷവും ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം പ്ലാസ്റ്റിക് "മലിനീകരണം ചെറുക്കുക" എന്നതാണ്. കുമിഞ്ഞുകൂടുന്നപ്ലാസ്റ്റിക് ഉയർത്തുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഒരു ഓർമ്മപ്പെടുത്തലും കൂടിയാണ്. നല്ലൊരു നാളെക്കായി നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം |