പോസ്റ്റ് കാർഡ് കാമ്പയിൻ
പോസ്റ്റ് കാർഡ് കാമ്പയിൻ -20/12/2021

തപാൽ വകുപ്പ്, വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന പോസ്റ്റ് കാർഡ് കാമ്പയിനിൽ പങ്കെടുത്ത് കൃഷ്ണയുടെ കുരുന്നുകൾ തങ്ങളുടെ ചിന്തകളും ചരിത്ര വിവരശേഖരണക്കുറിപ്പുകളും പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. അലനല്ലൂരിന്റെ സ്വന്തം സ്വാതന്ത്ര്യ സമര സേനാനികളായ ശ്രീ. രാമചന്ദ്ര മേനോൻ,ശ്രീ. കൃഷ്ണൻ കുട്ടി മേനോൻ എന്നിവരെ പരിചയപ്പെടുത്തുന്നതിനൊപ്പം കേരളത്തിലെ അറിയപ്പെടാത്ത മറ്റു സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ച് വിവരം ശേഖരിക്കാനും കുട്ടികൾ പരിശ്രമിക്കുകയുണ്ടായി.