മൗണ്ട് കാർമ്മൽ നേച്ചർ ക്ലബ്
നേച്ചർ ക്ലബ്
1996 ൽ ആണ് സ്‌കൂളിൽ നേച്ചർ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചത് .ബയോളജി വിഭാഗത്തിലെ അധ്യാപകരാണ് നേച്ചർ ക്ലബ്ബിനെ നയിക്കുന്നത്. ലിമ ടീച്ചർ ,എൽസമ്മ ടീച്ചർ ,ജെസ്സി ടീച്ചർ ,കൊച്ചുമോൾ ടീച്ചർ ,ആഗ്നസ് ടീച്ചർ എന്നിവരുടെ പ്രവർത്തനങ്ങൾ സ്മരണീയമാണ് .നേച്ചർ ക്ലബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈകൾ സ്‌കൂളിലും വീടുകളിലും വഴിയോരങ്ങളിലും നട്ടു പിടിപ്പിക്കുന്നു .വനവൽക്കരണത്തെ കുറിച്ചും, മഴ സമൃദ്ധിയുടെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കുന്നു. മൽസ്യക്കുളത്തിൽ മൽസ്യങ്ങളെ നിക്ഷേപിക്കുന്നു .അവയെ കാലാകാലങ്ങളിൽ പരിരക്ഷിക്കുന്നു . മഴക്കുഴി നിർമ്മിക്കുന്നു .സ്‌കൂളിലും വീടുകളിലും പച്ചക്കറി കൃഷി നടത്തുന്നു .ക്ലബ്ബ് അംഗങ്ങൾ തൂവൽ ശേഖരണം ,ഉടുമ്പ് നിരീക്ഷണം, പക്ഷി നിരീക്ഷണം, പാമ്പു നിരീക്ഷണം, ശലഭ നിരീക്ഷണം ,എന്നിവ നടത്തി അവയുടെ ജീവിതരീതിയും പ്രത്യേകതകളും ഡയറിയിൽ കുറിക്കുന്നു .വിവിധതരത്തിലുള്ള ഇലകൾ ശേഖരിക്കുകയും, സ്‌കൂളിലെ വൃക്ഷങ്ങൾക്കും ചെടികൾക്കും ശാസ്ത്ര നാമം എഴുതിയ ബോർഡ് സ്ഥാപിക്കുകയും, ഔഷധസസ്യ തോട്ടം നിമ്മിക്കുകയും , ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും ചെയ്തുപോരുന്നു . എന്റെ ഇഷ്ടപ്പെട്ട മരം എന്ന പേരിൽ വിവരശേഖരണം , പ്രകൃതി ദുരന്തങ്ങളുടെ കൊളാഷ് നിർമ്മാണം , മരുഭൂമി നിർമ്മാർജ്ജന ദിനവുമായി ബന്ധപ്പെട്ട് 100 വൃക്ഷതൈകൾ വിതരണം , ലഹരി ഉപയോഗം വരുത്തിവയ്ക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് flash mob , ശുചീകരണ പ്രവർത്തനങ്ങൾ,ജൈവവൈവിധ്യരഥം മാതൃകയാക്കി പഠനം തുടങ്ങിയവയൊക്കെ ക്ലബ്ബ് അംഗങ്ങളുടെ വേറിട്ട പ്രവർത്തനങ്ങളാണ് . ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയിലൂടെ ആരംഭിച്ച പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് ഒരു ഉൽസവമാക്കി മാറ്റി . വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തി .
അതിമനോഹരവും വിപുലവുമായ ഒരു പൂന്തോട്ടമാണ് മൗണ്ട് കാർമ്മൽ സ്‌കൂളിനുള്ളത് .മൂവായിരത്തിലധികം വ്യത്യസ്തങ്ങളായ ചെടികളാണ് ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ നാട്ടു പിടിപ്പിച്ചിരിക്കുന്നത് .സീഡ് ക്ലബ് നേച്ചർ ക്ലബ്ബ് ഇവയുടെ മേൽനോട്ടത്തിലാണ് പൂന്തോട്ടം സംരക്ഷിക്കപ്പെടുന്നത് .നല്ലൊരു ശലഭോദ്യാനവും സ്‌കൂളിലുണ്ട്. കുട്ടികളുടെ വിരസതയകറ്റുന്നതിനും വിവിധ പൂച്ചെടികൾ കുറിച്ച് ധാരണയുണ്ടാക്കിയെടുക്കാനും അവയെ പ്രൊപ്പഗേറ്റ് ചെയ്യാനും ബഡ് ചെയ്യാനും ഒക്കെ സ്‌കൂൾ പൂന്തോട്ടത്തിലെ പരിശീലനം കുട്ടികളെ സഹായിക്കുന്നു . സ്‌കൂളിലെ പച്ചക്കറിത്തോട്ടം കുട്ടികൾക്ക് നൽകുന്നത് കൃഷിപാഠത്തിന്റെ അടിസ്ഥാനങ്ങളാണ് .വേണ്ട പയർ കോവൽ വഴുതന തക്കാളി കോളിഫ്‌ളവർ ക്യാബേജ് ചീര മുരിങ്ങ റംബുട്ടാൻ മുന്തിരി തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു .ഒപ്പം സ്‌കൂൾ പരിസരത്തുള്ള നാൽപ്പതു സെന്റ് തരിശ്ശ് ഭൂമി പാട്ടത്തിനെടുത്തു കാപ്പ ചേമ്പ് ചേന വാഴ തുടങ്ങിയ വിഭവങ്ങളും കൃഷി ചെയ്യുന്നു .സ്‌കൂൾ ഉച്ചഭക്ഷണത്തിനു തോട്ടത്തിലെ വിഭവങ്ങളും ഉപയോഗിച്ച് പോരുന്നു .
സീഡ് ക്ലബ്ബ്
സീഡ് ക്ലബ്ബാണ് സ്‌കൂളിലെ പരിസ്ഥിതിയുടെ കാവലാൾ .പരിസ്ഥിതി ക്ലബ്ബും ,എനർജി ക്ലബും ,ഇക്കോ ക്ലബ്ബും സംയുക്തമായി സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളിൽ ലയിച്ചിരുന്നു തുടർച്ചയായി മൂന്നാം വർഷവും സീഡ് സ്രേഷ്ട ഹരിത വിദ്യാലയ പുരസ്കാരം മൗണ്ട് കാർമ്മലിന് ലഭിച്ചു .ഒപ്പം സീസൺ വാച്ച് അവാർഡും ,സീഡ് റിപ്പോർട്ടർ അവാർഡും സ്‌കൂളിലെ പച്ചക്കറിത്തോട്ടം കുട്ടികൾക്ക് നൽകുന്നത് കൃഷിപാഠത്തിന്റെ അടിസ്ഥാനങ്ങളാണ് .വേണ്ട പയർ കോവൽ വഴുതന തക്കാളി കോളിഫ്‌ളവർ ക്യാബേജ് ചീര മുരിങ്ങ റംബുട്ടാൻ മുന്തിരി തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു .ഒപ്പം സ്‌കൂൾ പരിസരത്തുള്ള നാൽപ്പതു സെന്റ് തരിശ്ശ് ഭൂമി പാട്ടത്തിനെടുത്തു കാപ്പ ചേമ്പ് ചേന വാഴ തുടങ്ങിയ വിഭവങ്ങളും കൃഷി ചെയ്യുന്നു .സ്‌കൂൾ ഉച്ചഭക്ഷണത്തിനു തോട്ടത്തിലെ വിഭവങ്ങളും ഉപയോഗിച്ച് പോരുന്നു .
കർഷകദിനം-കേദാരം24-25