എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം/ഗണിത ക്ലബ്ബ്
ഗണിത അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ ഒരുമിച്ച് ഗണിത ക്ലബ്ബിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു. ക്ലബ്ബ് തലത്തിൽ നടത്തുന്ന നിരവധി പ്രവർത്തനങ്ങളിലൂടെ ഗണിതത്തിൽ താൽപ്പര്യം വളർത്തുന്നതിനും ഗണിത പഠനം രസകരമാക്കുന്നതിനും സഹായിക്കുന്നു. ഗണിത മേളകൾ, ഗണിത ക്വിസ്സ്, ഗണിത സെമിനാർ എന്നിവ നടത്തി പ്രതിഭകളെ കണ്ടെത്തുന്നു. ഞങ്ങളുടെ സ്കൂളിലെ ധാരാളം കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. കുട്ടികൾക്ക് കണക്കിനോടുള്ള താല്പ്പര്യം വർദ്ധിക്കുന്നതിനായി പലതരം കളികളും പസിലുകളും ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നു. വർഷംതോറും ഗണിതശാസ്ത്രമേളകളിൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്യുന്നു.2019ൽ ഗണിതശാസ്ത്രമേള നടത്തിയപ്പോൾ കരിങ്കുന്നം പഞ്ചായത്തിൽ ഞങ്ങളുടെ സ്കൂളാണ് ആതിഥേയത്വം വഹിച്ചത്.