സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം/സൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..ആധുനിക ഇന്ററാക്ടീവ് സ്മാർട്ട് ക്ലാസ്സ് മുറി കമ്പ്യൂട്ടർ ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്ന പ്രൈമറി വിഭാഗം കെട്ടിടം ആസ്ബസ്റ്റോസ് മേൽക്കൂരയോടുകൂടിയതാണ്. സ്ഥലം. എം.എൽ.എ. ശ്രീ മാത്യു റ്റി. തോമസിന്റെ ഫണ്ടിൽ നിന്നും മൂ൬ു കോടി രൂപയും കിഫ്ബിയിൽ നി൬് ഒരു കോടി രൂപയും പുതിയ കെട്ടിടത്തിനായി അനുവദിച്ചിട്ടുണ്ട്. പണിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരുന്നു. 2015,2016 നേട്ടങ്ങളുടെ വർഷങ്ങൾ ആണ്.ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിൽ ചേർന്നതിനുള്ള മല്ലപ്പള്ളി BRC യുടെ അവാർഡ്, തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ Best PTA ക്കുള്ള അവാർഡ്, പത്തനംതിട്ടജില്ലയിലെ Best PTA ക്കുള്ള അവാർഡ്, എന്നിവ സ്കൂളിനെ തേടിയെത്തിയത് 2015 ലാണ്. സ്കൂളിന്റെ അഭിമാനമാണ് പൂർവ്വ വീദ്യാർത്ഥി കൂടിയായ മലങ്കര കത്തോലിക്കാ സഭയുടെ കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമ്മിസ് തിരുമേനി. 2015 ൽ അദ്ദേഹം 4 കമ്പ്യൂട്ടറുകൾ സംഭാവന ചെയ്തത് നന്ദിയോടുകൂടി സ്മരിക്കുന്നു. ഇതേ വർഷം തന്നെ എം.എൽ.എ. ഫണ്ടിൽ നിന്നും 2കമ്പ്യൂട്ടറുകളും എം. പി. ശ്രീ ആന്റോ ആന്റണി യുടെ ഫണ്ടിൽ നിന്നും 2കമ്പ്യൂട്ടറുകളും ഒരു പ്രിന്ററും ലഭിച്ചത് കൃതജ്ഞതയോടെ ഒർക്കുന്നു.. ഹെഡ്മാസ്റ്ററുടെ സുഹൃത്തായ മുട്ടുമണ്ണിൽ ശ്രീ തോമസ് എം. സാം കുട്ടികളുടെ ഉപയോഗത്തിനായി 75 കസേരകളും അധ്യാപകരുടെ ഉപയോഗത്തിനായി 17 കസേരകളും തന്നത് ഏറെ ഉപകാരപ്രദമായി.. അതുപോലെ ഹെഡ്മാസ്റ്ററുടെ ബന്ധു വായ കുറ്റപ്പുഴ ശ്രീ ആനന്ദ് വർഗീസ് തന്ന 70 കസേരകളും വളരെയധികം ഉപകാരപ്പെടുന്നുണ്ട്. RMSA ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടർ ലാബിന്റെ തറ ടൈൽസ് പാകി. സ്കൂളിനു സ്വന്തമായി ഒരു സൗണ്ട് സിസ്റ്റം അധ്യാപകരുടെ സഹായത്താൽ വാങ്ങിക്കാനിടയായി. പി.റ്റി.എ. യുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രീപ്രൈമറി ക്ലാസ്സിലെ അമ്പതോളം കുട്ടികൾക്ക് ഉപയോഗിക്കാനായി Baby Chairs ലഭ്യമാക്കിയതും സ്റ്റാഫ് കൗൺസിലിന്റെ സഹായത്താലാണ്. ഒരു മുറിയിൽ ഒരു ലൈറ്റ് ഓണാക്കിയാൽ മറ്റു മുറികളിലെ വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കാനാകാത്ത അവസ്ഥയുണ്ടായിരുന്നത് മാറ്റി കുറ്റമറ്റ വൈദ്യുത വിതരണ സംവിധാനം സജ്ജമാക്കിയതും സറ്റാഫ് കൗൺസിലിന്റെ സഹായത്താലാണ്. പി.റ്റി.എ.യുടെ സഹകരണത്താൽ കുറെയേറെ ഡസ്കും ബഞ്ചും നന്നാക്കി എടുക്കാൻ സാധിച്ചു. ഓഡിറ്റോറിയത്തിൽ സ്റ്റേജിന് മുൻവശ കർട്ടനും പിൻ വശ കർട്ടനും പുതുതായി തയ്യാറാക്കാൻ അധ്യാപകരുടെ സഹകരണത്താൽ സാധിച്ചു. ലൈബ്രറി, ലാബ് സൗകര്യങ്ങൾ പ്രവർത്തനക്ഷമമമാക്കിയത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്. 2016 ഉം നേട്ടങ്ങളുടെ വർഷമാണ്. തുടർച്ചയായി രണ്ടാം വർഷവും തിരുവല്ലാ വിദ്യാഭ്യാസജില്ലയിലേയും പത്തനംതിട്ട ജില്ലയിലേയും Best PTA award നേടുവാൻ കഴിഞ്ഞു. ചങ്ങനാശ്ശേരി SB കോളേജിൽ നടന്നുവരുന്ന SADP പ്രോഗ്രാമിന്റെ ഭാഗമായുള്ള സയൻസ് ക്വിസ് മത്സരത്തിൽ അഹല്യാ പ്രകാശ്, ആവണി എസ്. എന്നീ കു ട്ടികൾ പ്രഗത്ഭരായ മറ്റു സ്കൂളുകളെ പിന്നിലാക്കി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഷൊർണൂർ വച്ചു നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ സാന്ദ്ര ജിനു, ശ്രീജേഷ് മോഹൻ ടീം A ഗ്രേഡ് കരസ്ഥമാക്കി. മല്ലപ്പള്ളി ഉപജില്ലാ ഐ.ടി. മേളയിൽ വിപിൻ പി.വിജയൻ ഡിജിറ്റൽ പെയിന്റിംഗിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ കായികമേളയിൽ അനിജിത് പി.കെ. 80 m ഹർഡിൽസിൽ മൂന്നാംസ്ഥാനം നേടുകയും മലപ്പുറത്തുവച്ചു നടക്കുന്ന സംസ്ഥാന കായിക മത്സരത്തിൽ പങ്കടുക്കുകയും ചെയ്യുന്നു. മല്ലപ്പള്ളി ഉപജില്ലാ കലോത്സവത്തിൽ ഗവ.സ്കൂളുകളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പോയിന്റു് നേടി. കുമാരി ആവണി ഏസ് ന് കുച്ചുപ്പുടി, കേരള നടനം, നാടോടി നൃത്തം എന്നിവയിൽ ഒന്നാം സ്ഥാനം ലഭിച്ചു. പരിചമുട്ടു കളിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. UP വിഭാഗം നാടക മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. ഹൈസ്കൂൾ വിഭാഗം നാടൻപാട്ട് മത്സരത്തിൽ A ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം ലഭിച്ചു. RMSA യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പഠനയാത്രക്കായി പത്താംക്ലാസ്സിലെ കുമാരി ശ്രേയാമോൾ എ.ആർ. തെരഞ്ഞെടുക്കപ്പെട്ടു.