എസ്. വി. ഹൈസ്കൂൾ പുല്ലാട്/അക്ഷരവൃക്ഷം/മറക്കരുത് പ്രവാസികളെ
മറക്കരുത് പ്രവാസികളെ
ആഗോള വ്യാംകമായി പടരുന്ന മഹാമാരിയാണ് കോവിഡ് 19. പ്രവാസികളുടെ ഹൃദയമിടിപ്പ് കൂട്ടികൊണ്ട് ഗൾഫ് മേഖലയിൽ കോവിഡ് കത്തിപടരുകയാണ്. കേരളത്തിന്റെ സാമ്പത്തിക ഭദ്രതയക്ക് പ്രവാസികൾ വഹിച്ചിട്ടുളള പങ്ക് ചെറുതല്ല. പ്രവാസികളാണ് നമ്മുടെ നാടിന്റെ നട്ടെല്ല്. അവർ മണലാരണ്യത്തിൽ വിയർപ്പെഴുക്കി അധ്യാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് നാം കഴിഞ്ഞിരുന്നത് എന്ന കാര്യം ആരും മറക്കരുത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി പ്രവാസികൾക്കുവേണ്ടി കോ വിഡ് കർമ്മപദ്ധതി പ്രഖ്യാപിക്കണമെന്നതാണ് പ്രവാസി സംഘടനകളുടെ പ്രധാന ആവശ്യം. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ ഭരണകൂടം അവസരോചിതമായി ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കയാണ്. അന്യനാടുകളിൽ ഉരുകി തീരാനുള്ളതല്ല നമ്മുടെ പ്രവാസി സഹോദരങ്ങളുടെ ജീവിതം. കോവിഡ് രോഗികളുടെ സoഖ്യ അനുദിനം വർദ്ധിക്കുന്നതിനനുസരിച്ച് മെച്ചപ്പെട്ട ചികിത്സയും വേണ്ടത്ര സുരക്ഷയും ലഭിക്കാത്തതുതന്നെയാണ് ഗൾഫിലെ പ്രവാസികളുടെ ഇപ്പോഴത്തെ മുഖ്യ ആശങ്ക. ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയോടൊപ്പം വിസ കാലാവധി പ്രശ്നങ്ങളും നാട്ടിലേക്ക് മടങ്ങാനാവാത്ത സാഹചര്യവും സാമ്പത്തിക സ്ഥിതിയുടെ ശോഷണവുമടക്കം പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്. ഒപ്പമുണ്ടെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പറയുമ്പോഴും ക്രിയാത്മക നടപടികൾ ഉണ്ടാകാത്തതിൽ പലരും നിരാശയിലാണുതാനും ഗൾഫ് നാടുകളിൽ കോവിഡ് രോഗികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുകയാണ്. ഇവരിൽ വലിയ പങ്കും ഇന്ത്യാക്കാരുമാണ്. പക്ഷേ ഒട്ടേറെ മാലയാളികളടക്കമുള്ള പ്രവാസികൾക്ക് ഈ രോഗ നാട്ടുകളിൽ വേണ്ടത്ര കരുതൽ ലഭിക്കുന്നില്ല എന്നതാണ് ആശങ്ക. രോഗം പ്രതിരോധിക്കുന്നതിൽ " ക്വാറന്റീൻ " വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ പത്തും പതിനഞ്ചും പേർ താമസിക്കുന്നയിടങ്ങളിൽ ക്വാറൻറീൻ പ്രായോഗികമല്ല. പ്രവാസികൾ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസസി നേരിടുന്ന ഈ ഘട്ടത്തിൽ ഇന്ത്യയും കേരളവും കരുതൽ കരങ്ങളുമായി അവർക്കൊപ്പം നിൽക്കക്തം. രോഗകാലത്തിന്റെ പീഡനങ്ങളിൽ മുങ്ങിത്താഴുന്ന പ്രവാസികൾക്കായി സമഗ്രമായ പദ്ധതികളും ഊർജ്ജിതമായ ഇടപെടലുമാണ് അടിയന്തിരമായി വേണ്ടത്. ഒരു ദുരന്ത വാർത്ത കേൾക്കാനായി നമ്മുടെ നേരം പുലരാൻ നാം കാത്തിരുന്നുടാ. അതിന് മുൻപ് തന്നെ അടിയന്തര ഇടപെടൽ നടത്തി മെഡിക്കൽ വിമാനം തയ്യാറാക്കി പ്രവാസികളെ നാട്ടിൽ എത്തിക്കുക എന്നത് മാത്രമാണ് നമുക്ക് മുമ്പിലുള്ള ഏക പോംവഴി .പ്രവാസികളെ എത്രയും പെട്ടന്ന്തന്നെ സുരക്ഷിതരയി നാട്ടിൽ എത്തിച്ച് ക്വാറന്റീനിൽ ഐസോലേഷൻ അടക്കമുളള മുൻകരുതലുകൾ സ്വീകരിച്ച് ഒരു വലിയ ദുരന്തത്തിൽ നിന്ന് രക്ഷിക്കുവാനുളള അവസരോചിതമായ ഇടപെടൽ കേന്ദ്രസർക്കാർ നടത്തിയേ മതിയാകൂ. അവർ വെറും പ്രവാസികൾ മാത്രമല്ല നമ്മുടെ നാടിന്റെ നട്ടെല്ല് കൂടിയാണ്.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുല്ലാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുല്ലാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം