ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കേരളാ ഭാരത് സ്കൗട്ട് & ഗൈഡ് .GHSSഎരൂർ സ്കൂളിൽ ആരംഭിച്ചത് 2019 ജൂൺ മാസത്തിലാണ്. രണ്ട് യൂണിറ്റുകളാണ് നിലവിലുള്ളത്.13th PNR സ്കൗട്ട് ട്രൂപ്പും, 14th PNR ഗൈഡ് കമ്പനിയും. സ്കൗട്ട് യൂണിറ്റിൽ 32 കുട്ടികൾ സ്കൗട്ട് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു., ഗൈഡ് യൂണിറ്റിൽ 32 കുട്ടികൾ ഗൈഡ് ക്യാപ്റ്റൻ ൻ്റെ നേതൃത്വത്തിലും പ്രവർത്തിക്കുന്നു. കേരളാ ഭാരത് സ്കൗട്ട് & ഗൈഡ് ഏരൂർ യൂണിറ്റ് അഞ്ചൽ ലോക്കൽ അസോസിയേഷനിലും.പുനലൂർ ജില്ലാ അസോസിയേഷനിലും പെട്ടതാണ്.ഹയർ സെക്കൻററി വിഭാഗം ഒരോ വർഷവും 16 കുട്ടികൾ വീതം ഒരോ യൂണിറ്റിലും പുതുതായി അംഗങ്ങളാകുന്നു. പ്രവേശ്, പ്രഥമ സോപാൻ, ദ്വിതീയ സോപാൻ ഘട്ടങ്ങളാണ് സ്കൗട്ടി oഗ് HSS വിഭാഗത്തിനുള്ളത്, കൂടാതെ രണ്ടു വർഷക്കാലം നീണ്ടു നിൽക്കുന്ന വിവധ പ്രവർത്തനങ്ങളിലൂടെ CM ഷീൽഡ് മത്സരത്തിൽ പങ്കാളിയാക്കുകയും, ചെയ്യുന്നു..

പ്രവർത്തനങ്ങൾ

1. ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ

2. പെയ്ൻ & പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ

3. പച്ചക്കറിത്തോട്ടo, ഗാർഡൻ, ജൈവ വൈവിദ്യോധ്യാനം, എന്നിവയുടെ നിർമ്മാണം

4. പ്ലാസ്റ്റിക് രഹിത വിദ്യാലയവും, സമൂഹവും.ഹരിത മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ

5. ട്രാഫിക് ബോധവത്ക്കരണ പ്രവർത്തനങ്ങൾ

6. ദുരന്തനിവാരണ പ്രവർത്തനങ്ങൾ,

കോവിഡ് പ്രതിരോധ സംവിധാനങ്ങൾ തയ്യാറാക്കുക,.. ( മാസ്ക്, ഹാൻഡ് വാഷ്, സാനിറ്റൈസർ, സോപ്പ് എന്നിവ നിർമ്മിച്ച് വിതരണം ചെയ്യുക)

കോവിഡ് പ്രതിരോധ വോളൻ്റിയേഴ്സ് ആയി പ്രവർത്തിക്കുക...

7.. തൊഴിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുക ( LED Bulb, പേപ്പർ ബാഗ്, പേപ്പർ പെൻ, തുണി സഞ്ചി, ബോട്ടിൽ ആർട്ട്,.... തുടങ്ങിയ)

8. പ്ലാസ്റ്റിക് ടൈഡ് ടർണ്ണേഴ്സ് ചലഞ്ചിൻ്റെ പ്രവർത്തനങ്ങൾ സ്കൂളിലും എരൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും നടപ്പിലാക്കുക

8. KAM P... ( Know All About Menstrual Period) എന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൗമാര പ്രായത്തിലെ കുട്ടികൾക്കും. അമ്മമാർക്കും ബോധവത്ക്കരണ ക്ലാസുകൾ കുടുംബശ്രീയുമായി ബന്ധപ്പെട്ട് നടത്തുന്നു..