ഈ ഭൂമി നമ്മുക്കുള്ളതായിരിക്കാം
പക്ഷേ സർവ്വ ജീവജാലങ്ങളും
അതിൻ അവകാശികളാണെന്ന്
മറക്കരുത് നാം
നമ്മൾ മനുഷ്യർ മാത്രമല്ല
ഈ ഭൂവിൻ അവകാശികൾ.
നമ്മൾ ഇല്ലെങ്കിൽ ഈ ഭൂമി
ശൂന്യമാകില്ല ഒരിക്കലും
'അനവധിയുണ്ടിവിടെ ജീവജാലങ്ങൾ
അനേകായിരങ്ങൾ ചെടികളും പൂക്കളും
മൃഗങ്ങളും പക്ഷികളും
അവയൊക്കെ ഭൂമിയെ സുന്ദരമാക്കുന്നു
അതിബുദ്ധിമാൻ മനുഷ്യൻ ഭൂമിയെ
വിരൂപമാക്കുന്നു