പി. പി. എം. എച്ച്. എസ്. കാരക്കോണം/മറ്റ്ക്ലബ്ബുകൾ
- ഇംഗ്ലീഷ് അക്കാഡമി
ഇംഗ്ലീഷ് അക്കാഡമി ജൂൺ ആദ്യവാരം 80 കുട്ടികളുടെ പങ്കാളിത്തത്തോടെ പ്രവർത്തനം ആരംഭിച്ചു .
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പോസ്റ്റർ ,സ്ലോഗൻ ,സ്പീച് ,വീഡിയോ പ്രെസൻറ്റേഷൻ എന്നിവ സംഘടിപ്പിച്ചു.വായനാദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് അനായാസമായി ഇംഗ്ലീഷ് വായിക്കാൻ ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കൊടുക്കുകയുണ്ടായി .സ്വാതന്ത്ര്യ ദിനം കുട്ടികളുടെ പങ്കാളിത്തത്തോടെ സമുചിതമായി ആഘോഷിച്ചു.
പാറശ്ശാല ഇംഗ്ലീഷ് ക്ലസ്റ്ററിന്റെ ഭാഗമായി " ഇൻട്രൊഡ്യൂസിങ് എ ഫ്രണ്ട് " എന്ന ഒരു ലേർണിംഗ് മെറ്റീരിയൽ തയ്യാറാക്കുന്നതിനുള്ള അവസരം നമ്മുടെ സ്കൂളിന് ലഭിച്ചിരുന്നു . ഇംഗ്ലീഷ് അക്കാഡമിയിലെ കുട്ടികളുടെ കുട്ടികളുടെ സജീവ പങ്കാളിത്തം ഈ ആനിമേറ്റഡ് വീഡിയോ നിർമിക്കുന്നതിൽ ഉണ്ടായിരുന്നു .
അധ്യാപകദിനാഘോഷത്തിലും ഇംഗ്ലീഷ് അക്കാഡമിയിലെ കുട്ടികൾ പോസ്റ്റർ ,കാർഡ്സ് , കവിതകൾ തുടങ്ങിയവയിലൂടെ അവരുടെ പ്രതിഭ തെളിയിച്ചു .
LSRW നു ഊന്നൽ കൊടുത്തു കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് അക്കാഡമിയുടെ ഭാഗമായി നടത്തിവരുന്നു .ന്യൂസ് റീഡിങ്ങിന് കുട്ടികൾക്ക് അവസരം നൽകി വരുന്നു .ക്വിസ് മത്സരങ്ങൾ ,വേർഡ് ഗെയിംസ് എന്നിവയിലൂടെ ഇംഗ്ലീഷ് ഭാഷ പഠനം രസകരമാക്കി മാറ്റുന്നു
2. വർക്ക് സ്പീരിയൻസ്
2020-21, വർഷത്തെ വർക്ക് എക്സ്പീരിയൻസ് പ്രവർത്തനങ്ങൾ ഓൺലൈൻ ആയി ഭംഗിയായി നടന്നു വരുന്നു .ദിനാചരണങ്ങളായ പരിസ്ഥിതിദിനം ,സ്വാതന്ത്ര്യദിനം ,അധ്യാപകദിനം, ഗാന്ധിജയന്തി എന്നിവ സമുചിതമായി കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തുകയുണ്ടായി .
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വേസ്റ്റ് ബോക്സ് നിർമ്മിച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ഫ്ലാഗ് നിർമ്മാണം നടത്തി . ലോഷൻ നിർമ്മാണം ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് നിർമ്മിക്കുകയുണ്ടായി. അധ്യാപകദിനവുമായി ബന്ധപ്പെട്ട് ഗ്രീറ്റിംഗ് കാർഡ് നിർമ്മിക്കുകയുണ്ടായി .ക്രിസ്തുമസുമായി ബന്ധപ്പെട്ട് സ്റ്റാർ നിർമ്മിച്ചു .കൂടാതെ പേപ്പർ ക്രാഫ്റ്റ് മറ്റു അലങ്കാര വസ്തുക്കളും നിർമ്മിച്ചു .