പൊന്ന്യം യു.പി.എസ്/എന്റെ ഗ്രാമം
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ തലശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന കതിരൂർ ഗ്രാമപഞ്ചായത്തിലാണ് പൊന്ന്യം പ്രദേശം. ഭൂമിശാസ്ത്രപരമായി ഇടനാട്ടിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. ചെറിയ കുന്നുകൽ, ചെരിവുകൾ, സമതലങ്ങൾ എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്. ചെമ്മണ്ണ്, പശിമരാശി മണ്ണ്, മണൽ മണ്ണ് എന്നിവയാണ് പ്രധാന മണ്ണിനങ്ങൾ.
കതിരൂർ ഗ്രാമപഞ്ചായത്തിലെ 19 വാർഡുകളിൽ 12ാം വാർഡിലാണ് (പൊന്ന്യം സ്രാമ്പി) പൊന്ന്യം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.