GUPS RB KUDAM/HISTORY ചരിത്രം
ഈ സ്കൂൾ സ്ഥാപിതമായ വർഷം ഇതുവരെ ആർക്കും കൃത്യമായി പറയുവാൻ കഴിഞ്ഞിട്ടില്ല .അനോഷണത്തിൽ നിന്നും മനസ്സിലായത് 1950 ആണെന്നാണ് .പാലക്കാട് മുനിസിപ്പാലിറ്റിയിൽ കൂടുതൽ ആളുകൾ തമിഴ് ഭാഷ സംസാരിക്കുന്നവരും തമിഴ്‌നാട്ടിൽ നിന്നും കുടിയേറിപാർത്തവരുമാണ് .അതുകൊണ്ട് ഒരു തമിഴ് വിദ്യാലയം അത്യാവശ്യമായ സാഹചര്യത്തിലും കൂടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത് .
അപ്പാദുരൈപ്പിളൈ ,പി .സി .ശങ്കർജി ,ചൊക്കലിംകം, രാമലിംഗം പിള്ള ,ചിന്നാപ്പിള്ളൈ മജിസ്‌ട്രേറ്റ് ,രാമനുണ്ണി മന്നാടിയാർ ,ആർ .എസ് പേച്ചിയപ്പ ചെട്ടിയാർ ,ആർ .എസ് രാമൻ ചെട്ടിയാർ ,കെ .ആർ .തിരുമൂർത്തി ചെട്ടിയാർ ,പെരുമാൾ ചെട്ടിയാർ ,ടി .ഡി .എൻ .പിള്ള ,അണ്ണാമലൈ പിള്ളൈ ,രാമകൃഷ്‌ണൻ എന്നിവരാണ് ഈ വിദ്യാലയം സ്ഥാപിക്കാൻ വേണ്ടി സ്ഥലം തന്ന് സഹായിച്ചത്.സൗഹാർദ ക്ലാസ്സ് മുറികൾ ആകർഷമായ സ്കൂൾ ആന്തരീക്ഷം ,അർപ്പണ മനോഭാവമുള്ള അധ്യപകർ ,നേതൃത്വ ഗുണമുള്ള എച്ച് .എം .എന്നിവ ഇവിടുത്തെ പ്രതേകതകളാണ് .