ശാസ്‍ത്ര കൗതുകമുള്ള അധ്യാപകരും ഭൗതികശാസ്‍ത്രം, രസതന്ത്രം, ജീവശാസ്‍ത്രം എന്നിവയ്‍ക്ക് പ്രത്യേകം ലാബുകളും സ്‍കൂളിന് മുതൽക്കൂട്ടാണ്. ഉപജില്ലയിലേക്കും ജില്ലയിലേക്കും ശാസ്‍ത്രപ്രവർത്തനങ്ങളിൽ ലഭിക്കുന്ന നേട്ടം ഇത് തെളിയിക്കുന്നു. പ്രത്യേക ദിനാചരണവും പതിപ്പുകളും പ്രദർശനങ്ങളുമായി സ്‍കൂളിലെ ശാസ്‍ത്രരംഗം മികച്ച് നിൽക്കുന്നതിന്റെ തെളിവാണ് ഇൻസ്‍പയർ അവാർഡും പതിവായി ലഭിക്കുന്നത്. ലാബുകൾ ആധുനിക സൗകര്യത്തോടെ മെച്ചപ്പെടാനുണ്ട്. ശാസ്‍ത്രപോഷിണി ലാബുകളിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെങ്കിലും ലാബ് കോംപ്ലക്സ് എന്ന സങ്കൽപത്തോടെയാണ് സ്‍കൂൾ ഒന്നിച്ച് മുന്നേറുന്നത്.