കല്ലാമല യു പി എസ്/സാമൂഹ്യശാസ്ത്ര ക്ലബ്ബ്
സ്കൂളിൽ സാമൂഹ്യശാസ്ത്ര വിഷയവുമായി ബന്ധപെട്ട എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നത് സാമൂഹ്യ ശാസ്ത്ര ക്ലബ്ബാണ്. പ്രസീത ടീച്ചറാണ് ക്ലബ്ബിന് നേതൃത്വം നൽകുന്നത്. ഓരോ വർഷവും 5,6,7 ക്ലാസുകളിൽ നിന്നായി സാമൂഹ്യശാസ്ത്രത്തോട് കൂടുതൽ താൽപര്യമുള്ള 50 കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരണം നടത്താറുള്ളത്. 2021-22 അധ്യയന വർഷം June-2 ബുധനാഴ്ച ഓൺലൈനായി ക്ലബ്ബ് രൂപീകരണം നടന്നു. ക്ലബ്ബിന്റെ കൃത്യമായ ഇടപെടൽ കാരണം മുൻവർഷങ്ങളിൽ എല്ലാം തന്നെ സാമൂഹ്യ ശാസ്ത്ര മേളകളിൽ ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ നേടിയെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.