പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/ പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി പൂന്തോട്ട നിർമാണവും പരിപാലനവും നടക്കുന്നുണ്ട്. ഉച്ച ഭക്ഷണത്തിനു കുട്ടികൾക്ക് നൽകാനുള്ള കറികളിൽ കൂടുതൽ പച്ചക്കറികളും സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നിന്നും ലഭിക്കുന്നു. കൃഷിയുമായി ബന്ധപ്പെട്ട ചർച്ചകളും ക്ലാസ്സുകളും അധ്യയന വർഷത്തിൽ നടത്തുന്നു. വിവിധ വിത്തുകൾ ശേഖരിക്കുന്നതിനും അത് പരിപാലിക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾ നടത്തി പോരുന്നു. ദിനാചരണങ്ങൾ നടത്തുന്നതിനും പരിസ്ഥിതി പ്രവർത്തകരുടെ അനുസ്മരണം നടത്തുന്നതിനും അവരെക്കുറിച്ചുള്ള വിവര ശേഖരം നടത്താനും പ്രധാനാധ്യാപിക സിസാ  പ്രയത്നിക്കുന്നു.