പങ്ങട ഗവ എൽപിഎസ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വം എന്നു പറഞ്ഞാൽ വ്യക്തി ശുചിത്വം, സാമൂഹിക ശുചിത്വം മുതൽ രാഷ്ട്രിയ ശുചിത്വം വരെയുണ്ട്. വ്യക്തി ശുചിത്വവും, ഗൃഹ ശുചിത്വവും, പരിസര ശുചിത്വവുമാണ് .ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകം വ്യക്തി ശുചിത്വമാണ്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളുണ്ട് .അവ നമ്മൾ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളിൽ നിന്നും രക്ഷപെടാം. പൊതു സ്ഥലത്തെ സമ്പർക്കത്തിനു ശേഷം നിർബന്ധമായും കൈൾ സോപ്പിട്ട് കഴുകണം. ഇതു വഴി കൊറോണാ , കോളറ മുതലായ വൈറസുകളെയും ചില ബാക്ടീരിയകളേയും നമുക്ക് കഴുകി കളയാൻ സാധിക്കും. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും തുവാല കൊണ്ട് മുഖംമറയ്ക്കണം .ഇതുമൂലം മറ്റുള്ളവർക്കും വായുവിലും രോഗാണുക്കൾ പടരാതിരിക്കും. പഴകിയ ആഹാരം ഒഴിവാക്കുക. പഴങ്ങൾ ,പച്ചക്കറികൾ, പയറു വർഗ്ഗങ്ങൾ, കടൽ മൽസ്യങ്ങൾ ,മുട്ട എന്നിവ ആഹാരത്തിൽ ഉൾപെടുത്തുക. പുകവലി, മദ്യപാനം, ലഹരി വസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക.ഹസ്ദാനം ഒഴിവാക്കുന്നതും ആൽക്കഹോൾ അടങ്ങിയ സാനിറ്ററൈസർ ഉപയോഗിക്കുന്നതും കൊറോണ വൈറസിനെ ഉൾപെടെ പ്രതിരോധിക്കാൻ സാധിക്കും .രോഗബാധിതരുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക. കൂട്ടം കൂടി നിന്ന് സംസാരിക്കുന്നത് ഒഴിവാക്കുക.1 മീറ്റർ അകലം പാലിച്ചുവേണം നിൽക്കാൻ. പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. പരിസരവും വീടും വൃത്തിയായി സൂക്ഷിക്കുക. രോഗം പിടിപെട്ടാൽ ഉടൻ ഡോക്ടറുടെ സേവനം തേടുക.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം