സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്രബോധം ഉണർത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്നു. സെമിനാർ, ക്വിസ് മൽസരം, ശാസ്ത്രപ്രഭാഷണം,ശാസ്ത്രമേള,ശാസ്ത്രമാഗസിൻ, സയൻസ് അസംബ്ലി, ദിനാചരണങ്ങൾ എന്നിങ്ങനെ വ്യത്യസ്ത ങ്ങളായ പരിപാടികളുമായി സയൻസ് ക്ലബ് മുന്നേറുന്നു.
സ്കൂൾതല ശാസ്ത്ര മേളയിൽ പരമാവധി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കി.പുതിയ ആശയങ്ങളും ഭാവനക ളും അവതരിപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞു. ഉപജില്ല, ജില്ല,സംസ്ഥാന തലങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചു.Improvised Experiment ൽ സംസ്ഥാന തലത്തിൽ പാർവ്വതി കമൽ,നന്ദന സുനിൽ എന്നിവർക്ക് A Grade ലഭിച്ചു.
ജനുവരിയിൽ നടന്ന ശാസ്ത്ര സെമിനാർ വിദ്യാർത്ഥി ൾക്ക് തങ്ങളുടെ കണ്ടെത്തലുകളും അറിവുകളും അവതരിപ്പിക്കുന്നതിനുള്ളവേദിയായി. പരിസ്ഥിതി സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ജോർജ്ജ് മാമൻ ഉദ്ഘാടനം ചെയ്തു.മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ശ്രീ വർഗീസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ പ്രബന്ധം അവതരിപ്പിച്ചു. പ്രകൃതിക്ക് ദോഷം ചെയ്യുന്ന പ്ളാസ്റ്റിക് ഉല്പന്നങ്ങൾക്കെതിരെ ബോധവൽക്കരണ പരിപാടിനടത്തി. കുട്ടികൾ നിർമ്മിച്ച തുണി സഞ്ചികൾ വിതരണം ചെയ്തു.
മുൻപ്രസിഡന്റ് എ പി ജെ അബ്ദുൽ കലാമിൻ്റെ ജന്മദിനത്തിൽ ശാസ്ത്ര പ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ ചരമദിനത്തിൽ ശാസ്ത്ര അസംബ്ലി നടത്തി. ഹെഡ്മാസ്റ്റർ ശ്രീ രാജേന്ദ്രൻ ഉണ്ണിത്താൻ സന്ദേശം നൽകി. ചാന്ദ്രദിനം,ഓസോൺ ദിനം, ദേശീയ ശാസ്ത്ര ദിനം എന്നീ ദിവസങ്ങളിൽ ക്വിസ് മത്സരം, പ്രബന്ധ അവതരണം എന്നിവ നടത്തി
ഓസോൺ ദിനത്തിൽ നടത്തിയ പോസ്റ്റർ പ്രദർശനം ശ്രദ്ധേയമായി.ശാസ്ത്ര ലേഖനങ്ങൾ, ശാസ്ത്രജ്ഞന്മാരുടെ ചരിത്രവുംസംഭാവനകളും ഉൾപ്പെടുത്തിയുള്ള ജീവചരിത്രക്കുറിപ്പ്,പുതിയ അറിവുകൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ ശാസ്ത്ര മാഗസിൻ സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു.