എച്ച് എസ് ചെന്ത്രാപ്പിന്നി/പരിസ്ഥിതി ക്ലബ്ബ്
ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. കോവിഡ് കാല പ്രതിസന്ധിയുടെയും
സ്കൂൾ അടച്ചുപൂട്ട ലിൻേറയും സാഹചര്യത്തിൽ കുട്ടികൾക്കും അധ്യാപകർക്കും വിദ്യാലയത്തിലെത്തി ദിനാചരണം നടത്തുവാൻ യാതൊരു നിർവാഹവുമില്ലാത്തതുമൂലം ഓൺലൈൻ മാധ്യമം ഉപയോഗപ്പെടുത്തിയാണ് പ്രസ്തുത ദിനാചരണം സംഘടിപ്പിച്ചത് പരിസ്ഥിതി ക്ലബ്ബിൻെറ കൺവീനർ ടി എൻ അജയകുമാർ പരിസ്ഥിതിദിന സന്ദേശം നൽകിയത് സ്കൂളിൻെറ മനോഹരമായ ജൈവവൈവിധ്യ ഉദ്യാനത്തിൽ ഇരുന്നുകൊണ്ടായിരുന്നു. ലോകരാജ്യങ്ങൾക്കിടയിൽ ഭൂമിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1972 മുതൽ ആഗോളതലത്തിൽ ഭൂമിയിൽ മുഴുവൻ രാജ്യങ്ങളിലുമുള്ള ജനത പരിസ്ഥിതി ദിനം വളരെ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു പ്രാധാന്യമുള്ള വിഷയങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ഇത്തവണ ആവാസവ്യവസ്ഥയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമാണ് തിരഞ്ഞെടുത്തത് തുടർന്ന് എല്ലാ ക്ലാസ്സുകളിലേക്കും വീഡിയോ അന്നേദിവസം അയക്കുകയും തുടർന്ന് കുട്ടികൾ പരിസ്ഥിതി ദിനത്തിൻെറ പ്രാധാന്യം ഉൾക്കൊണ്ട് സന്ദേശങ്ങൾ ക്ലാസ് ഗ്രൂപ്പിലേക്ക് കൈമാറി. കുട്ടികൾ സ്വന്തമായി തയ്യാറാക്കിയ പോസ്റ്ററുകളും ചിത്രങ്ങളും ക്ലാസ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. ഇതുമൂലം കുട്ടികളും അധ്യാപകരും തമ്മിൽ നേരിട്ട് സംവദിക്കാത്ത അവസ്ഥയാണെങ്കിൽ പോലും മികച്ച ഒരു അനുഭവമാക്കാൻ ഈ ദിനാചരണത്തിലൂടെ കഴിഞ്ഞു