എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്‌ എം ഇ  എസ് എച് എസ്സ് എസ്സ് മണ്ണാർക്കാട് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ സാമൂഹ്യ,  സേവന,  സന്നദ്ധ മേഖലകളിൽ ഉള്ള അവബോധം വളർത്തുന്നതിന് സഹായിക്കുന്നു. വ വിവിധ ദിനാചരണങ്ങൾ ഈ ക്ലബ്‌ ഏറ്റെടുത്ത് നടത്താറുണ്ട്. ദിനാചരണങ്ങളിൽ പോസ്റ്റർ രചന, ക്വിസ്, കൊളാഷ് രചന ഇങ്ങനെ വെത്യസ്തമായ പരിപാടികൾ സ്കൂളിൽ വെച്ച് നടത്താറുണ്ട്. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേത്രത്വത്തിൽ നടത്തുന്ന ചില പ്രവർത്തനങ്ങൾ താഴെ നൽകുന്നു.

സോഷ്യൽ സയൻസ് ക്ലബ് - പ്രവർത്തന റിപ്പോർട്ട്

=================

സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരണം - ക്വിസ് മത്സരത്തിലൂടെ കുട്ടികളെ തെരഞ്ഞെടുക്കുന്നു.

പരിസ്ഥിതി ദിനാചരണം - സ്കൂളിൽ വൃക്ഷത്തൈ നടുകയും ആ കുട്ടികളോട് അവരുടെ വീടുകളിൽ നടാൻ ആവശ്യപ്പെടുകയും ചെയ്തു.

ജനസംഖ്യാ ദിനാചരണം- സെമിനാർ അവതരണം നടത്തി. സ്വാതന്ത്ര്യദിനാഘോഷം -ക്വിസ് മത്സരം,പ്രസംഗ മത്സരം എന്നിവ നടത്തി.

ഹിരോഷിമ നാഗസാക്കി ദിനം- പോസ്റ്റർ മത്സരം നടന്നു.

അധ്യാപക ദിനം- പൂർവ അധ്യാപകരെ ആദരിച്ചു.

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തി.

ഗാന്ധിജയന്തി -പരിസര ശുചീകരണം നടത്തി.

* മണ്ണാർക്കാട് ശാസ്ത്രരംഗം - ശാസ്ത്ര ലേഖന മത്സരത്തിൽ പങ്കെടുത്തു.

അമൃത മഹോത്സവം - സ്കൂളിനെ പ്രതിനിധീകരിച്ച് ക്വിസ് മത്സരത്തിൽ പങ്കെടുത്തു.

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ, ദേശീയ സമ്മതിദായക ദിവസം എന്നിവയുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് താലൂക്ക് ഓഫീസ് കോൺഫ്രൻസ് ഹാളിൽ വച്ച് നടന്ന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും പോസ്റ്റർ നിർമ്മാണ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.