മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
എസ്. പി .സി

സാമൂഹിക പ്രതിബദ്ധതയും സേവനസന്നദ്ധതയും സ്വമേധയാ നിയമങ്ങൾ അനുസരിക്കുന്നതുമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രവർത്തനം സ്കൂളിൽ സജീവമായി തുടരുന്നു. എട്ട്, ഒമ്പത് ക്ലാസുകളിലെ 88 കുട്ടികൾ പിസിയിൽ അംഗങ്ങളായുണ്ട്. പരേഡും, പി ടി യും, ഇൻഡോർ ക്ലാസും കൃത്യമായി നടത്തുന്നു. ഫീൽഡ് വിസിറ്റ് ഭാഗമായി പല സ്ഥാപനങ്ങളും സന്ദർശിച്ചു വരുന്നു. ഓണം, ക്രിസ്മസ് അവധി കാലങ്ങളിൽ പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ക്യാമ്പുകൾ നടത്തുന്നു. ട്രാഫിക് ബോധവൽക്കരണവുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യദിന പരേഡിലും, റിപ്പബ്ലിക് ദിന പരേഡിലും കുട്ടികൾ സജീവസാന്നിധ്യം ചലുത്തുന്നു.
എസ്പിസി കേഡറ്റുകളുടെ സഹായത്തോടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. "ഒരു വയറൂട്ടം", "കുട്ടികളുടെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും" തുടങ്ങിയ ജില്ലാ പരിപാടികളിൽ ഞങ്ങളുടെ കേഡറ്റുകൾ സജീവമായി പങ്കെടുത്തു. നവംബർ ഒന്നിന് എൻറോൾ ചെയ്യുന്ന ചടങ്ങോടെയാണ് ഈ വർഷത്തെ ഓഫ്‌ലൈൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എല്ലാ ബുധൻ, ശനി ദിവസങ്ങളിലും കേഡറ്റുകൾ പരേഡും പി.ടി.യും സഹിതം സ്കൂളിന്റെ അച്ചടക്ക ചുമതല നിർവഹിക്കുന്നു.

2012-ൽ ആണ് മൗണ്ട് കാർമ്മൽ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന എസ്. പി .സി യുടെ വിങ് ആരംഭിച്ചത്. 8,9 ക്ലാസ്സുകളിലെ 44 വീതമുള്ള കുട്ടികളാണ് എസ്. പി .സി യിൽ അംഗങ്ങളായിരിക്കുക.ശ്രീമതി.റോജി റോസ് മാത്യു, ശ്രീമതി. മെറ്റിൽഡ അഗസ്റ്റിൻ എന്നീ അധ്യാപികമാരാണ് എസ്. പി .സി യുടെ ചുമതല വഹിക്കുന്നത്.

സാമൂഹിക പ്രതിബദ്ധതയും സേവനസന്നദ്ധതയും സ്വമേധയാ നിയമങ്ങൾ അനുസരിക്കുന്നതുമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രവർത്തനം സ്കൂളിൽ സജീവമായി തുടരുന്നു.
മന്ത്‌ലി ആക്ടിവിറ്റിയ്ക്കു പുറമേ പരേഡ്, പി.ടി ,ഇൻഡോർ ക്ലാസ്സുകൾ, ഫീൽസ് വിസിറ്റ്, ആതുരാലയ സന്ദർശനം, ഓണം ,ക്രിസ്തുമസ്സ് അവധികളിലെ നോൺ റസിഡൻഷ്യൽ ക്യാമ്പ്, ട്രാഫിക് നിയന്ത്രണം, പരിസ്ഥിതിസംരക്ഷണം, ക്ലാസ്സുറൂമുകളുടെ നിയന്ത്രണവും ശുചീകരണവും ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ എസ്. പി .സി നിർവ്വഹിക്കുന്നു.
സ്വാതന്ത്ര്യ ദിന പരേഡിലും റിപ്പബ്ലിക്ക് ദിന പരേഡിലും എസ്. പി .സി ഒന്നാം സ്ഥാനം തന്നെ കരസ്ഥമാക്കാറുണ്ട്. ഊർജ്ജസ്വലതയാർന്ന ഒരു എസ്. പി .സി വിങ് ആണ് മൗണ്ട് കാർമ്മലിന്റേത്.