ജി എൻ ബി എച്ച് എസ് കൊടകരയിലെ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ശ്രീ ഷൈജു മാസ്റററുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം അധ്യാപകരാണ്. 5 മുതൽ 10 വരെ ഉള്ള ക്ലാസുകളിലെ തെരഞ്ഞെടുത്ത ശാസ്ത്രാഭിരുചിയുള്ള 50 കുട്ടികൾ അടങ്ങിയ ഒരു ക്ലബ്ബാണിത്. ഇതിന്റെ പിൻ നിരയിൽ ശ്രീമതി പ്രീത തോമസ്,ശ്രീമതി താഹിറ കെ കെ,ശ്രീമതി ചിത്ര , ശ്രീമതി സുനീറ എന്നിവരുടെ സജീവ സാനിധ്യമുണ്ട്. 2025-26 വർഷത്തെ ക്ലബ് സെക്രട്ടറി 10 C യിലെ ജോഷ്വ ആണ്. നൂതനമാർന്ന പരിപാടികൾ കൊണ്ട് കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കാൻ സയൻസ് ക്ലബിന് കഴിഞ്ഞിട്ടുണ്ട്.
സയൻസ് ക്ലബ്ബും എക്കോ ക്ലബ്ബും ചേർന്ന് ജൂൺ 5, പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരം,തൈ നടീൽ ,പരിസ്ഥിതി സംരക്ഷണ റാലി എന്നിവ സംഘടിപ്പിച്ചു.
ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലായ് 21 ന് ജി എൻ ബി എച്ച് എസിൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ ISRO യിൽ നിന്ന് റിട്ടയർ ചെയ്ത ശ്രീ. ബാബു സർ ചാന്ദ്രദിന ക്ലാസ് സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ശ്രീമതി ജിഷ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് സയൻസ് ക്ലബ് കൺവീനറായ ശ്രീ ഷൈജു ടി കെ സ്വാഗതം പറഞ്ഞു. ശ്രീ ജോബിൻ എം തോമസ്, സയൻസ് അധ്യാപകരായ ശ്രീമതി പ്രീത തോമസ്, താഹിറ കെ കെ , ചിത്ര , സുനീറ , B Ed പരിശീലനത്തിന് വന്ന അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. സയൻസ് ക്ലബിലെ 43 കുട്ടികൾ പങ്കെടുത്ത ക്ലാസ് രസകരവും വിജ്ഞാന പ്രദവും ആയിരുന്നു. ക്ലാസ് അവതരണത്തോടൊപ്പം വീഡിയോ പ്രദർശനവും നടന്നു. ചടങ്ങിന് സയൻസ് ക്ലബ് സെക്രട്ടറിയായ 10 C യിലെ ജോഷ്വ നന്ദി പറഞ്ഞു.
വീഡിയോ പ്രദർശനംചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വീഡിയോ പ്രദർശനം നടത്തി.
ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ റോക്കറ്റ് മാതൃകകൾ നിർമ്മിക്കുകയും പ്രദർശനം നടത്തുകയും ചെയ്തു.
കർക്കിടകമാസത്തോടനുബന്ധിച്ച് സയൻസ് ക്ലബിന്റെയും മാതൃഭൂമി സീഡിന്റെയും നേതൃത്വത്തിൽ സ്കൂളിൽ ദശപുഷ്പ പ്രദർശനവും കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിൽ പത്തില തോരനും നൽകി.