സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/വിദ്യാരംഗം
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുകഎന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുള്ളത്. കോവിഡ് 19ന്റെ പ്രത്യേക സാഹചര്യത്തിൽ ഈ അധ്യയന വർഷത്തിലെവിദ്യാരംഗം കലാസാഹിത്യവേദി പ്രവർ ത്തനങ്ങൾ ഓൺലൈനിൽ നടത്തിവരുന്നു." വിദ്യാലയപ്രവർത്തനാരംഭത്തിൽ തന്നെ വായനാ ദിനാചരണവും വായനാവാരവും നടത്തി.വായനാ മത്സരം നടത്തി നല്ല വായനക്കാരെ തെരഞ്ഞെടുക്കുക,വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രബന്ധ മത്സരം, പ്രഭാഷണങ്ങൾ എന്നിവ നടത്തിവരുന്നു.