ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/അക്ഷരവൃക്ഷം/ഓർമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മ

പാടത്തിലുണ്ട് ഒരുപാടു കൂട്ടുകാർ
ഉരുണ്ടു മറിഞ്ഞു കളിക്കും നേരം .....
ഗ്രാമത്തിനെന്തൊരു മാറ്റുകൂട്ടുന്നതാ ....
മാനം ഇരുണ്ടു മഴ തുടങ്ങി
കൊയ്തു കഴിഞ്ഞൊരാ പാടത്തിൻ നടുവിലായി
ഒറ്റയൊറ്റ കതിരുകൾ ... നൃത്തമാടി
ഈ ഓർമ്മ തൻ മനസിനെ തൊട്ടുണർത്തി .
കാലമാകുന്നതാ ഭീകരരാക്ഷസൻ മണ്ണിനെയൊക്കെ വലിച്ചെറിഞ്ഞു ....
മണ്ണു മാന്തിഭീകരൻ വന്നപ്പോ -
കൂട്ടുകാരൊക്കെയും വീണു പോയീ ....
ഗ്രാമത്തിനൈശ്വര്യമായതാ
വയലുകൾ ഒക്കെയും എങ്ങോ മറഞ്ഞു പോയി
ചെളിയിൽ കളിച്ചതും ഓടി കളിച്ചതും
ഇനെന്റെ ഓർമ്മ തൻ വിങ്ങലുകൾ
മഴ പെയ്തു ഭൂമി തണുത്ത നേരം
മനസിന്റെ തൂവൽ നനഞ്ഞു പോയി .....
  

ഹരിഷ്‍മ ടി പി
10 D ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത