ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/VIDYARANGAM
2023-24
July 11- സ്കൂൾ ലൈബ്രറി 'അക്ഷര സദനത്തിൻ്റെ' ഉദ്ഘാടനം
വായന പക്ഷാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി ജൂലൈ 11ന് നവീകരിച്ച സ്കൂൾ ലൈബ്രറി ആയ 'അക്ഷര സദനത്തിൻ്റെ' ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് യശോദ ടീച്ചറുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് ശ്രീഹരീഷ് കെ ആർ ഉദ്ഘാടനം ചെയ്തു.. മലയാളം കന്നട ഇംഗ്ലീഷ് ഹിന്ദി സംസ്കൃതം അറബിക് തുടങ്ങിയ വിവിധ ഭാഷകളിലെ 5000ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. റഫറൻസ് പുസ്തകങ്ങളുടെ വലിയ ശേഖരവും കുട്ടികൾക്കായി അക്ഷരസദനത്തിൽ ഒരുക്കിയിട്ടുണ്ട്.
ജൂലൈ 3- മാതൃഭൂമി ദിനപത്രം സ്കൂളിലേക്ക്
കാസർഗോഡിലെ പ്രമുഖ വ്യവസായി ശ്രീ. രാം പ്രസാദ് സാർ മാതൃഭൂമി പത്രം സ്‌കൂളിലേക്ക് സ്‌പോൺസർ ചെയ്തു.
ജൂൺ 19-വായനദിനം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനദിനം ആഘോഷിച്ചു.നാടൻപാട്ട് കലാകാരൻ ശ്രീ അഭിരാജ് ഉദ്ഘാടനംചെയ്ത വേദിയിൽ ശ്രീ സദാശിവ എൽക്കാനാ മുഖ്യാഥിതി ആയിരുന്നു. ഈ വർഷത്തെ വായനാ മാസാചാരണവുമായി ബന്ധപ്പെട്ടുള്ള വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. മലയാളം, കന്നട, ഹിന്ദി, സംസ്കൃതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ വിവിധ പരിപാടികൾക്കും തുടക്കം കുറിക്കപ്പെട്ടു.
June 15 ന് പയസ്വിനിയുടെ ഒന്നാം വാർഷികവും വിദ്യാരംഗം കലാസാഹിത്യ ക്ലബിൻ്റെ ഉദ്ഘാടനവും
June 15 ന് പയസ്വിനിയുടെ ഒന്നാം വാർഷികവും വിദ്യാരംഗം കലാസാഹിത്യ ക്ലബിൻ്റെ ഉദ്ഘാടനവും നടന്നു. ശ്രീ മാധവൻ പുറച്ചേരി വിശിഷ്ടാതിഥിയായി. HM യശോദ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിരവധി വിശിഷ്ട വ്യക്തികൾ സംബന്ധിച്ചു. കുമാരി നിമിഷ സ്വാഗതവും ഷിദ ടീച്ചർ നന്ദിയും പറഞ്ഞു.
പയസ്വിനിയുമായി ബന്ധപ്പെട്ട കയ്യെഴുത്ത് മാഗസിൻ ശ്രീ മാധവൻ പുറച്ചേരി പ്രകാശനം ചെയ്തു
2021-22
- വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാദിനം ആഘോഷിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം.ബാലൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത മലയാളം, കന്നട സാഹിത്യകാരൻമാരായ ബന്യാമിൻ, രാധാകൃഷ്ണ ഉളിയത്തടുക്ക എന്നിവർ മുഖ്യാതിഥികളായിരുന്നു. ഒരാഴ്ച കാലം നീണ്ടുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. ഓരോ ദിവസവും മലയാളം, കന്നട സാഹിത്യത്തിലെ പ്രമുഖർ ആശംസ അർപ്പിച്ചു.
- കാസർഗോഡ് സബ് ജില്ല വിദ്യാരംഗം 2021 സ്കൂളിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത കുട്ടികൾ ശ്രദ്ധേയ യമായ നേട്ടങ്ങൾ കൈവരിച്ചു. കന്നഡ വിഭാഗത്തിൽ കഥാരചനയിൽ ഒന്നാം സ്ഥാനം അചൽ റാം, യു.പി വിഭാഗം കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം ജെഷ്ണവി.ജെ. ഷെട്ടി, രണ്ടാം സ്ഥാനം മോക്ഷിത.ബി. എന്നിവർ പങ്കിട്ടു.