ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ധന്യൻ മാർ തോമസ് കുര്യാളശ്ശേരി പിതാവും ഷന്താളമ്മയും

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം ഗ്രാമത്തിലാണ് ഈ

വിദ്യാലയം പ്രവർത്തിക്കുന്നത്.  ഇത് ചങ്ങനാശ്ശേരി രൂപത മാനേജ്മെൻറ്റിന് കീഴിലുള്ള ഒരു എയിഡഡ് വിദ്യാലയമാണ്.  കുട്ടനാട്  വിദ്യാഭ്യാസ ജില്ലയുടെ  കീഴിലുള്ള മങ്കൊമ്പ് ഉപജില്ലയാണ് ഈ സ്കൂളിൻറ്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.  1909, ഫെബ്രുവരി 20 തോണിപ്പുരയ്ക്കലെ താൽക്കാലിക ഷെഡ്ഡിലാണ് ആദ്യത്തെ സ്കൂളിൻറെ ആരംഭം. വിശുദ്ധ തോമാശ്ലീഹ നാമമാണ് ഈ സ്കൂളിന് നൽകിയത്. 2005 ഓടുകൂടി പഴയ കെട്ടിടം പൊളിച്ച് പി ടി എ യുടെ സഹകരണത്തോടെ പ്രൊവിൻസിൽ നിന്നും  മൂന്നു നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു.  ചമ്പക്കുളത്തെ ഗ്രാമീണജനതയുടെ അഭിമാനമായ സെൻതോമസ് സ്കൂൾ 2009 ഫെബ്രുവരി ശതാബ്ദി ആഘോഷിച്ചപ്പോൾ വിശുദ്ധ കുർബാനയുടെ ആരാധന സന്യാസിനി സമൂഹത്തിന്റെ വിദ്യാഭ്യാസരംഗത്തെ സാന്നിധ്യത്തിന്റെ ശതാബ്ദിയാഘോഷം കൂടിയായിരുന്നു . 2013 അധ്യായന വർഷത്തിൽ എൽ കെ ജി ,യു കെ ജി ക്ലാസുകൾ കൂടി ആരംഭിക്കുവാൻ നമുക്ക് സാധിച്ചു.

ഇന്ന് കെ ജി മുതൽ ഏഴാം ക്ലാസ് വരെ 504 കുട്ടികൾ ഇന്ന് പഠിക്കുന്നു.

മങ്കൊമ്പ് സബ്ജില്ല യുടെ കീഴിലുള്ള ഈ വിദ്യാലയം കലാകായിക പ്രവൃത്തി പരിചയ മത്സരങ്ങളിൽ പലയിനങ്ങളിലും പലപ്പോഴും ഇവിടുത്തെ വിദ്യാർഥികൾ മുൻപന്തിയിൽ നിൽക്കുന്നു. കോർപ്പറേറ്റ് മാനേജ്മെൻറിൻറ മികച്ച സ്കൂളിനുള്ള സർട്ടിഫിക്കറ്റ് ഈ സ്കൂൾ നേടുകയുണ്ടായി. 16 അധ്യാപകരും ഒരു ഒരു അധ്യാപകനും വിദ്യാർത്ഥികളോടൊപ്പം ഈ വിദ്യാലയത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു.