എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/ വിഷുക്കണി

Schoolwiki സംരംഭത്തിൽ നിന്ന്
വിഷുക്കണി

 
അതിരാവിലെ അമ്മ എന്നെ കണ്ണുപൊത്തി എഴുന്നേൽപ്പിച്ചു. "മോളേ കണ്ണു തുറക്കരുത്. ഇന്നു വിഷുവല്ലേ അമ്മ നിന്നെ കണി കാണിക്കാം" എന്നു പറഞ്ഞ് എഴുന്നേൽപ്പിച്ച് കണി കാണിച്ചു. ഞാൻ കണ്ണു തുറന്നു നോക്കി.വെള്ളരി, മാങ്ങ, ഇടിച്ചക്ക കൊന്നപ്പൂ ,നാളികേരം, പിന്നെ കൃഷ്ണ രൂപവുമാണ് കണ്ടത്. ഞാൻ ചോദിച്ചു അമ്മേ ഇതിലെന്താ പഴങ്ങളൊന്നും ഇല്ലാത്തത്: കഴിഞ്ഞ വർഷം കുറേ പഴങ്ങൾ വെച്ചിരുന്നല്ലോ? ഇന്നലെ പടക്കവും കമ്പിത്തിരിയും ഒന്നും ഉണ്ടായിലല്ലോ?
മോളേ, ഈ വർഷം ഇങ്ങനെയൊക്കെയാണ്. എല്ലായിടത്തും കൊറോണ അല്ലേ? അതു കൊണ്ട് കടകളൊന്നും തുറന്നില്ല അമ്മ പറഞ്ഞു. ഞാൻ കുളി കഴിഞ്ഞ് തറവാട്ടിലേക്ക് പോയി. അവിടെ അച്ഛച്ഛനും അച്ഛമ്മയും എനിക്ക് വിഷു കൈനീട്ടം തന്നു. എനിക്ക് സന്തോഷമായി.


അഭിവൃന്ദ പി
1 B എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കഥ