കേരളീയവാസ്തുവിദ്യയുടെ പ്രൗഢിവിളിച്ചോതുന്ന നാലുകെട്ടാണ് വിഎംസിയുടെ മുഖമുദ്ര.വിശാലയായ നടുമുററവും നീളൻവരാന്തയും നാലുകെട്ടിൻെറ ഭംഗികൂട്ടുന്നു. ഏഴുമുതൽ പത്തുവരെ ക്ലാസ്സുകളിലായി 40 ‍‍‍ഡിവിഷനുകൾ പ്രവർത്തിക്കുന്ന സ്കൂളിൽ 40 ‍‍‍ലധികം ക്ലാസ്സ്മുറികളും ഉണ്ട്.എല്ലാ ക്ലാസ്സ്മുറികളിലും ഡിജിററൽ പഠന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.

മൂന്ന് ഏക്കറിലധികം വിസ്തൃതിയുള്ള കളിസ്ഥലം സ്കൂളിൻെറ ഏററവും വലിയ സവിശേഷതയാണ്. പത്ത് ഏക്കറിലധികം വരുന്ന പ്രദേശത്താണ് സ്കൂൾ സ്ഥിചെയ്യുന്നത്. വലിയ തണൽ മരങ്ങൾ കുടനിവർത്തുന്ന സ്കൂൾ അങ്കണം ഏവരുടെയും മനം മയക്കുന്ന കാഴ്ചയാണ്.

കുടിവെള്ളസൗകര്യങ്ങളും വൃത്തിയുള്ള ടോയിലററ് സംവിധാനവും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി തന്നെ മൂത്രപ്പുരകൾ ഉണ്ട്.ചുററുമതിൽ തീർത്ത് ഭംഗിയാക്കിയ കിണർ സ്കൂളിൻെറ മറെറരു സവിശേഷതയാണ്.

സ്കൂളിൻെറ പാചകപ്പുരയും എടുത്ത്പറയേണ്ട ഒന്നാണ്. ഭക്ഷണം കഴിക്കാനുള്ള ഒരു ഡൈനിംഗ് ഏരിയയും പാചകപ്പുരയുടെ ഭാഗമായുണ്ട്.

മികച്ചപഠനാനുഭവങ്ങൾ ലഭ്യമാക്കാൻ വേണ്ട എല്ലാവിഭവങ്ങളും വിഎംസി ജിഎച്ച്എസ്സിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.