കെ .എം.എം.എ.യു.പി സ്‌കൂൾ /പ്രവർത്തനങ്ങൾ
"തണൽ" ഭിന്നശേഷി കുട്ടികൾക്കുള്ള കൈത്താങ്ങ്
"തണൽ" ഭിന്നശേഷി കുട്ടികൾക്കുള്ള കൈത്താങ്ങ് ഈ പദ്ധതി പ്രകാരം ഭിന്നശേഷി കുട്ടികളുടെ കണക്ക് എടുക്കുകയും അവർക്ക് വേണ്ട പഠന ഉപകരണങ്ങൾ ലഭ്യ മാക്കുക എന്നിവ ചെയ്തു വരുന്നു.ഭിന്നശേഷികുട്ടികളുടെ പ്രശ്നങ്ങളെക്കുറിച്ചു സ്കൂൾ ഒരു ഡോക്യൂമെന്ററി തയ്യാറാക്കി "വീട്ടുമുറ്റത്തെ ഒറ്റ മന്ദാരങ്ങൾ" എന്നായിരുന്നു അതിന്റെ പേര്.ഭിന്നശേഷികുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി തൊഴിൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചു.സ്കൂൾ തുടങ്ങിയ തണൽ പദ്ധതി പിന്നീട് പോരൂർ പഞ്ചായത്ത് ഏറ്റെടുക്കുകയും ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ഫിസിയോതെറാപ്പി സെന്റർ സ്ഥാപിക്കുകയും ചെയ്തു
ഫുട്ബോൾ പരിശീലനം
ഫുട്ബാൾ കളിയെ നെഞ്ചിലേറ്റുന്ന ഒരു നാടാണ് നമ്മുടേത്.ഒട്ടേറെ കുട്ടികൾ ഫുട്ബോൾ കളിയിൽ താല്പര്യമുള്ളവരാണ്.ഇവർക്കുവേണ്ടി.ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകന്റെ നേതൃത്വത്തിൽ പരിശീലനം നടന്നു വരുന്നു.കൊറോണ വ്യാപനം ശമിക്കുന്ന പക്ഷം സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബാൾ ടൂർണമെന്റ് നടത്തണമെന്ന് പി.ടി.എ.എക്സിക്യൂട്ടീവ് തീരുമാനിച്ചു.
ഇശൽ മാപ്പിളപ്പാട്ട് പരിശീലനം
കുട്ടികളിൽ പാട്ടുപാടുന്ന ഒട്ടേറെ കുട്ടികൾ സ്കൂളിൽ ഉണ്ട് ഇവർക്കായി ഇശൽ മാപ്പിളപ്പാട്ട് എന്ന ഗ്രൂപ്പ് പ്രവർത്തിക്കുന്നു.ഇതിൻറെ ഉദ്‌ഘാടനം പ്രശസ്ത മാപ്പിളപ്പാട്ടുകാരൻ അനീസ് കൂരാട് നിർവഹിച്ചു.
"കാനൽ " നാച്ചുറൽ ക്ലബ്ബ്
കുട്ടികളിൽ പ്രകൃതി യോട് അനുഭവം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ക്ലബ്ബ് സജീവമാണ്.പ്രകൃതി പഠനം ,വനവത്കരണം,ജൈവകൃഷി എന്നീ മേഖലകളിൽ കുട്ടികൾക്ക് അവബോധം നൽകിവരുന്നു.പ്രകൃതി സംബന്ധ മായ വിഷയങ്ങളിൽ കുട്ടികൾക്ക് ബോധവത്കരണം,പ്രകൃതി ദിനാചരണങ്ങൾ എന്നിവ സമുചിതമായി നടത്തിവരുന്നു.