ജി.യു.പി.എസ്.കോങ്ങാട്/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദി (എഴുത്തോല)
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തന ലക്ഷ്യങ്ങൾ
*വിദ്യാലയത്തിലെ ഓരോ കുട്ടിയുടെയും സർഗപരമായ കഴിവുകൾ കണ്ടെത്തി വളർത്താനും വികസിപ്പിക്കാനും ഉള്ള അവസരങ്ങൾ ഒരുക്കുന്നതോടൊപ്പം സർഗാത്മക രചനകളിലും സംഗീതം, ചിത്രം തുടങ്ങിയ മേഖലകളിലുള്ള താൽപര്യവും ജന്മസിദ്ധമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും ഉള്ള ഇടമായി വിദ്യാലയത്തെ മാറ്റുകയും ചെയ്യുക.
*വായന സംസ്കാരം വളർത്തി മാതൃഭാഷയോടുള്ള മതിപ്പും സ്നേഹവുമുള്ള തലമുറയെ സൃഷ്ടിക്കുന്നതിനുമുള്ള ഇടമായി വിദ്യാലയത്തെ മാറ്റുകയും ചെയ്യുക.
*സർഗ്ഗാത്മകതയോടൊപ്പം കുട്ടിയുടെ മാനവികമായ കഴിവുകളെയും മൂല്യങ്ങളെയും വളർത്തുക.
പ്രവർത്തനരീതി
സാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ മുഴുവൻ കുട്ടികളും പങ്കാളികളാണ് സാംസ്കാരിക യാത്രകൾക്കും നന്ദി ക്ലാസ്സുകളും ആയി എല്ലാ ക്ലാസിനും പ്രാതിനിധ്യം ഉറപ്പു വരുത്തി 50 അംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.
പ്രവർത്തനങ്ങൾ
വായനാവാര പ്രവർത്തനങ്ങൾ
സാഹിത്യ ക്വിസ് അമ്മയുംകുഞ്ഞും
അതിഥി ക്ലാസുകൾ
സാംസ്കാരിക കേന്ദ്ര സന്ദർശനങ്ങൾ
വിവിധ ദിനാചരണങ്ങൾ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരങ്ങൾ ശില്പശാലകൾ കയ്യെഴുത്തുമാസിക നിർമ്മാണം
സർഗോത്സവങ്ങൾ സംഘടിപ്പിക്കൽ
ഒരു കുട്ടി ഒരു മാസിക ഫെബ്രുവരി 21ന്
ഈ വർഷത്തെ (2021-22) പ്രവർത്തനങ്ങൾ
വായനവാരം പ്രവർത്തനങ്ങൾ
സാഹിത്യ ക്വിസ്
ബഷീർ അനുസ്മരണ ദിനം- അതിഥി ക്ലാസ്സ്
നാടൻപാട്ട് ശില്പശാല (പ്രശാന്ത് മങ്ങാട്ട് )
സർഗോത്സവം സ്കൂൾതലം/ഉപജില്ല