നിടുമ്പ്രം രാമകൃഷ്ണ എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിൽ സാധാരണക്കാരായ ആളുകളുടെ സ്വപ്നസാക്ഷാത്കാരമായി 1886ൽ സ്ഥാപിതമായ ഈ വിദ്യാലയം 2017 ആകുുമ്പോഴേക്കും 131 വർഷം പിന്നിട്ടു . നിടുമ്പ്രം പ്രദേശത്ത് തലശ്ശേരി -തൊട്ടിൽപാലം റോഡിൽ കേന്ദ്രഭരണ പ്രദേശമായ മാഹിയോട് അതിർത്തി പങ്കിട്ട് നിലകൊള്ളുന്ന സ്ഥാപനത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ധാരാളം വിദ്യാർത്ഥികൾ പഠനം നടത്തിയിട്ടുണ്ട് 17ാം വാർഡിലെ ഒരേ ഒരു സ്കൂളാണ് ഇത്. പ്രധാനമായും ഗ്രാമത്തി പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ ഗണ്യമായ സ്ഥാനമുള്ള വിദ്യാലയവും കൂടിയാണ് ഈ വിദ്യാലയം

                 വിദ്യാഭ്യാസം സാമ്പത്തിക ശേഷിയുള്ളവർക്ക് മാത്രമായിരുന്ന കാലഘട്ടത്തിൽ തൊഴിൽ രംഗവും വളരെ മോശമായിരുന്നു.പാരമ്പര്യമായി കിട്ടുന്ന കൃഷിയും മറ്റ് കൂലിവേലകളും മാത്രം ചെയ്ത് വന്നിരുന്ന ഒരു സാഹചര്യത്തിൽ ഈസ്ഥാപനം നിലവിൽ വന്നു