ജി.യു.പി.എസ്.കോങ്ങാട്/വേർക്കോട്ട് അച്യുതപ്പണിക്കരാണ്

Schoolwiki സംരംഭത്തിൽ നിന്ന്
കോങ്ങാട് ജി യു പി സ്കൂളിന്റെ സ്ഥാപകൻ

1889 ലാണ് കോങ്ങാട് ആധുനിക വിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിക്കുന്നത്. അന്ന് ആരംഭിച്ച കൊച്ചു വിദ്യാലയമാണ് ഗവൺമെൻറ് യുപി സ്കൂൾ കോങ്ങാട് . അറിവിൻറെ പ്രകാശംപരത്തുന്ന കോങ്ങാട് ജി യു പി സ്കൂളിന്റെ ആദ്യ കൈത്തിരി തെളിയിച്ചത് ക്രാന്തദർശിയായ അച്യുത പണിക്കരായിരുന്നു. വള്ളുവകോനാതിരിയുടെ വിശ്വസ്ത സേവകന്മാരായ നാലു വീട്ടിൽ പണിക്ക ന്മാരിൽ വേർക്കോട്ട് കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം.ടിപ്പുവിൻറെ പടയോട്ടകാലത്ത് അങ്ങാടിപ്പുറത്തിന ടുത്തുള്ള  കുറുവ ദേശത്തുനിന്ന് വേർക്കോട്ടെ ഒരു ശാഖ പാലക്കാട് പെരുവെമ്പ യിൽ താമസമാക്കിയിരുന്നു. ആ കുടുംബത്തിലെ മീനാക്ഷിയമ്മയുടേയും പുല്ലാറ കൃഷ്ണമേനോന്റെയും ആദ്യ സന്താനമായി 1839 ലാണ് അച്ചുതപ്പണിക്കർ ജനിച്ചത് .

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും  അദ്ദേഹം നൽകിയ സംഭാവന അമൂല്യമാണ്. അക്കാലത്തെ പാഠപുസ്തകങ്ങൾ പലതും തയ്യാറാക്കിയത് അദ്ദേഹത്തിൻറെ മേൽനോട്ടത്തിലും അധ്യക്ഷതയിലുമാ യിരുന്നു. നിഘണ്ടു നിർമ്മാണത്തിൽ ഡോ. ഹെർമൻ ഗുണ്ടർട്ട് അച്ചുത പണിക്കരുടെ സഹായം സ്വീകരിച്ചിരുന്നുവത്രേ .ഹരിശ്ചന്ദ്രപുരാണ സംഗ്രഹം , മുഹമ്മദ് നബി എന്നീ രണ്ടു ഗ്രന്ഥങ്ങൾ ഭാഷാ സാഹിത്യത്തിന്  പണിക്കർ നൽകിയ സംഭാവനകളാണ്.  മണി നിരത്തിയ പോലെ മലയാളം എഴുതാനുള്ള പണിക്കരുടെ പാടവം ദിവാൻ ബഹദൂർ ഗോവിന്ദപ്പിള്ള തൻറെ ഭാഷാചരിത്രത്തിൽ വാഴത്തിയിട്ടുണ്ട്. ഉള്ളൂരിൻറെ സാഹിത്യ ചരിത്രത്തിലും പണിക്കരുടെ സംഭാവനകൾ പരാമർശിച്ചിട്ടുണ്ട് .

അച്യുത പണിക്കരുടെ കാലശേഷം  അനുജൻ ശങ്കരപ്പണിക്കർ വിദ്യാലയം താലൂക്ക് ബോർഡിനെ ഏൽപ്പിച്ചു. തുടർന്ന് മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ അധീനതയിലായി. പിന്നീട് 1957 ൽ കേരള സർക്കാരിൻറെ കീഴിലാവുകയും ചെയ്തു.  മലബാർ ഡിസ്ട്രിക്ട് ബോർഡ്, കേരളപ്പിറവിക്കു മുമ്പ് മദിരാശി സംസ്ഥാനത്തിന് കീഴിലായി രുന്നു .വിദ്യാഭ്യാസ നിയമങ്ങൾ മദ്രാസ് എഡ്യൂക്കേഷൻ റൂൾസിന് വിധേയമായിരുന്നു. ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഉണ്ടായിരുന്ന നമ്മുടെ എലമെന്ററി സ്കൂൾ 6, 7 , 8ക്ലാസുകൾ കൂടിച്ചേർന്ന് ഹയർ എലമെന്ററി വിദ്യാലയമായത്   1920-ൽ ആണ് .ഈ സ്ഥാപനമാണ് KER അനുസരിച്ച് 1957 ൽ കോങ്ങാട് യുപി സ്കൂൾ ആയത് . കേരള വിദ്യാഭ്യാസ നിയമമനുസരിച്ച് ഒന്നു മുതൽ നാലു വരെ ലോവർ പ്രൈമറിയും അഞ്ചുമുതൽ 7 കൂടി അപ്പർപ്രൈമറി ആണല്ലോ.