എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

‌ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനായി സ്കൂളിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചുവരുന്നു. ഇവരുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ ദിനം ആചരിക്കുന്നു. വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്നു. നക്ഷത്രവനം, ശലഭ പാർക്ക്, ജൈവവൈവിധ്യ ഉദ്യാനം എന്നിവ പരിപാലിക്കുന്നു. പ്ലാസ്റ്റിക് മലിനീകരണത്തെ സംബന്ധിച്ച് ബോധവൽക്കരണ പരിപാടികൾ നടത്തുന്നു. സ്കൂൾ ക്യാമ്പസ് പ്ലാസ്റ്റിക് വിമുക്തമായി സൂക്ഷിക്കുന്നു.

പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ

  1. വിദ്യാർത്ഥികളിൽ പ്രകൃതി സംരക്ഷണത്തിനെ കുറിച്ചുള്ള അറിവ് വളർത്തുക
  2. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം ഉളവാക്കുക
  3. പ്രകൃതി പഠനയാത്രകൾ
  4. സ്കൂൾ സൗന്ദര്യ വത്കരണം
  5. പരിസ്ഥിതി ദിനാചരണം
  6. സസ്യ പരിപാലനം

കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പരിസ്ഥിതി  ക്ലബ്ബ് സജീവമായി പ്രവർത്തിച്ചുവരുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി ക്ലബ്ബിൻറെ സേവകരായി പ്രവർത്തിക്കുന്നു. ഇന്ന് സ്കൂളിൽ കാണുന്ന ചിത്രശലഭപാർക്ക് നക്ഷത്രവനം വിവിധ മരങ്ങൾ വിവിധ വർഷങ്ങളിൽ ക്ലബ്ബ് പ്രവർത്തകർ  നട്ടുപിടിപ്പിച്ച താണ്. ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്ലബ്ബ് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. പരിസ്ഥിതി ക്വിസ് പരിസ്ഥിതി സെമിനാർ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഈ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ ഔഷധസസ്യങ്ങൾ മറ്റു സസ്യങ്ങൾ പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യുന്നുണ്ട്. പരിസ്ഥിതിയോടുള്ള നമ്മുടെ ഉത്തരവാദിത്വം ഒരു ദിവസത്തിൽ ഒതുങ്ങിനിൽക്കുന്നതല്ല എന്നും അത് എന്നും നമ്മുടെ ചിന്തയിൽ ഉണ്ടാകണം എന്നുള്ള കാര്യം കുട്ടികളിലേക്ക് ആ ദിനത്തിൽ പകർന്നു നൽകുന്നു. വിവിധ ഇനം ഭംഗിയുള്ള ചെടികൾ ചട്ടികളിൽ വച്ചുപിടിപ്പിച്ച് സ്കൂൾ സൗന്ദര്യത്തിന് നേതൃത്വം നൽകുന്നു. സസ്യ പരിപാലനം എന്നതിലേക്ക് ഇത് കുട്ടികളെ കൂടുതൽ അടുപ്പിക്കുന്നു. പരിസ്ഥിതി ക്ലബ്ബ് പ്രവർത്തകർ എല്ലാവരും ഒത്തുകൂടി സ്കൂൾ ചുറ്റുപാടും വൃത്തിയാക്കുക പ്ലാസ്റ്റിക്  നിർമ്മാർജ്ജന ബോധവൽക്കരണം നടത്തുക, ചെടികൾ സംരക്ഷിക്കുക എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളും സ്കൂളിൽ ആഘോഷിച്ചു വരുന്നു. പ്രകൃതിയെ നേരിട്ട് അറിയാനും പഠിക്കാനും പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി പഠന യാത്ര നടത്താറുണ്ടായിരുന്നു.