എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/വിളർച്ച

Schoolwiki സംരംഭത്തിൽ നിന്ന്
വിളർച്ച - കാരണങ്ങളും പ്രതിവിധികളും ...

ആരോഗ്യം - മോശമാണ് എന്നതിന്റെ സൂചനയാണ് വിളർച്ച . കേരളത്തിലെ കുട്ടികളിൽ 40 ശതമാനം വരെയാണ് വിളർച്ച . കൗമാരക്കാരിൽ 30 ശതമാനം വരെ വിളർച്ചയുണ്ട് .പെൺകുട്ടികളിലാണ് ഇത് കൂടുതൽ . ദു:ർബല വിഭാഗങ്ങളിലും മധ്യ വർഗ്ഗത്തിനിടയിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരിലും എല്ലാം വിളർച്ച കാണുന്നു എന്നതാണ് കേരളത്തിന്റെ ഒരു സവിശേഷത ..

വിളർച്ച രണ്ട് തരത്തിലുണ്ടാകാം .പോഷക വൈകല്യം കൊണ്ടുണ്ടാകുന്നതും മറ്റ് കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്നതും .വിളർച്ചക്ക് കാരണം ഹീമോഗ്ലോബിൻ അളവ് നിശ്ചിത പരിധിയിൽ താഴെ പോകുന്നതാവാം. അല്ലെങ്കിൾ ചുവന്ന രക്താണുക്കളുടെ എണ്ണവും വലുപ്പവും കുറയുന്നതാവാം .ചുവന്ന രക്താണുക്കളുടെ ഉല്പ്പാദനത്തിലെ പിഴവുകൾ , ചുവന്ന രക്താണുക്കളുടെ നശീകരണം എന്നിങ്ങനെ പലതാകാം പ്രശ്നം. ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിൻ ആണ് ഓക്സിജനെ വഹിച്ച് കൊണ്ട് പോകുന്നത് .ഹീമോഗ്ലോബിന്റെ നിർമ്മാണത്തിന് ഇരുമ്പ് ഇല്ലാതെ പറ്റില്ല ഫോളേറ്റ് , വൈറ്റമിൻ B 12 എന്നിവയുടെ കുറവ് ,അടിക്കടി ഉണ്ടാകുന്ന അണുബാധ, വിരബാധ ,നീർവീക്കം ,ചില രോഗങ്ങൾ എന്നിവയും വിളർച്ചക്ക് കാരണമാകുന്നു

പോഷക സമ്പുഷ്ടമായ ആഹാരം കൃത്യമായി നൽകുക ,ഇരുമ്പ് ഗുളിക ,വിരഗുളിക എന്നിവ നൽകുകയാണ് പരിഹാരമാർഗ്ഗം. . " വിളർച്ച മാറിയാൽ ആരോഗ്യം നന്നാവും ,കായിക ക്ഷമതയും പ്രവർത്തനക്ഷമതയും കൂടും പഠനം നന്നാവും ഒപ്പം ഭാവിയും " ---------

അനുഗ്രഹ എ.ബി
7 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - ലേഖനം