എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ      


ഒരു കാലവും ഒരുപാട് -
                                  കാലത്തേക്കില്ല

ഈ സമയവും കടന്നുപോകും.

നാലാൾ മുന്നേ ഗമയിൽ നടന്നവർ

വീടിന്റെ നാലു ചുമരുകൾക്കുള്ളിലായി.

ഒന്നിനും സമയമില്ലാത്ത മനുഷ്യർ

സമയം കളയുവാൻ പാടുപെടുന്നു

ഇത്തിരി നേരം വീട്ടിലിരിക്കാതെ

സമ്പാദിക്കാനായി ഓടിനടന്നവർ

ഞാനെന്ന ഭാവം കൊണ്ടുനടന്നവർ

പകലും രാത്രിയും മാത്രമായല്ലോ

വിശക്കുന്നവനെ തല്ലിക്കൊന്ന -
                                             നാട്ടിൽ

വിശക്കുന്നവനെ ഇന്ന് -
                                  തേടിയലയുന്നു

ശരീരം നോക്കാതെ പണത്തിന് -
                                              വേണ്ടി

പാഞ്ഞുനടന്നു മനുഷ്യർ.

പണമല്ല ശരീരമാണ് വലുതെനന്ന്

കാണിച്ചു തന്നു കാലം

പണം കൊടുത്തലും കിട്ടാത്ത -
                                              ദിനങ്ങൾ

ഇനിയുള്ള ദിവസങ്ങളിൽ നമ്മെ

ഓര്മപ്പെടുത്തിക്കൊണ്ടിരിക്കും

കോറോണയെന്ന മഹാമാരിക്ക് -
                                                മുന്നിൽ

നിസ്വാർഥം പരിശ്രമിക്കുന്നവരോട്

എന്നും നമ്മൾ കടപ്പെട്ടിരിക്കും.

മനുഷ്യൻ മനുഷ്യനെയിത്രയും -
                                             പേടിച്ച

കാലമുണ്ടായിട്ടില്ല മുൻപ്.

എനിക്കും എന്റെ നാടിനും വേണ്ടി

ഒറ്റക്കെട്ടായി ഒറ്റയ്ക്കിരിക്കാം....

ഗൗരിദേവ് എ ആർ
9 D എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത