പരപ്പ ജി യു പി സ്കൂൾ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

ഓരോ പ്രദേശത്തിനും അതിന്റേതായ സംസ്കാരവും ചരിത്രവും ഉണ്ട്. നമ്മുടെ സ്കൂൾ നിലനിൽക്കുന്ന നാടായ പരപ്പയുടെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഒരു എത്തിനോട്ടം നടത്തുകയാണ് ഇവിടെ.

ഭൂമിശാസ്ത്രം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ മലയോരമേഖലയായ ആലക്കോട് പഞ്ചായത്തിൽ പതിനേഴാം വാർഡിൽ പരപ്പ ജി യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു. പരപ്പ മലനിരകളിൽ നിന്നാണ് രയരോം പുഴ ആരംഭിക്കുന്നത്. ഭൂപ്രകൃതി അനുസരിച്ച് മലനാട് പാരിസ്ഥിതിക മേഖലയിലാണ് പരപ്പ സ്ഥിതിചെയ്യുന്നത്. മിതമായ നീർവാർച്ചയുള്ള ചെമ്മണ്ണാണ് ഇവിടെ കാണപ്പെടുന്നത്. കരിങ്കൽ ക്വാറികൾ ഇവിടെ  കാണപ്പെടുന്നു. ഇവിടുത്തെ പ്രധാന കാർഷികവിളകൾ റബ്ബർ, തെങ്ങ്, കവുങ്ങ്,കുരുമുളക്,പച്ചക്കറികൾ, തുടങ്ങിയവയാണ്. നേന്ത്രവാഴ കൃഷി ചില പ്രദേശങ്ങളിൽ ധാരാളം കാണപ്പെടുന്നു.   

പൈതൃകസമ്പത്ത്

വ്യക്തിമുദ്ര പതിപ്പിച്ചവർ

പൊതുസ്ഥാപനങ്ങൾ

  • വായനശാലകൾ
  • പരപ്പ ജി യു പി സ്കൂൾ